പോ​ത്തംതോ​ട്ടി​ൽ പാ​ല​ംനി​ർ​മാണം തു​ട​ങ്ങി
Saturday, January 16, 2021 12:18 AM IST
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​ക്ക​ടു​ത്ത് വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക​ല്ല് കോ​ള​നി വ​ഴി​യി​ലെ പോ​ത്തം തോ​ട്ടി​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണം തു​ട​ങ്ങി. തോ​ട്ടി​ൽ പി​ല്ല​റു​ക​ൾ​ക്കു​ള്ള കു​ഴി​ക​ളെ​ടു​ത്ത് പി​ല്ല​റു​ക​ളു​ടെ അ​ടി​ഭാ​ഗം കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ക്കു​ക​യാ​ണി​പ്പോ​ൾ. നാ​ല് പി​ല്ല​റു​ക​ളി​ലാ​ണ് പാ​ലം നി​ർ​മ്മാ​ണം. മൂ​ന്ന് മീ​റ്റ​ർ ഉ​യ​ര​വും മൂ​ന്ന​ര മീ​റ്റ​റി​ല​ധി​കം വീ​തി​യു​മു​ണ്ടാ​കും.

26 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ നീ​ളം. ഉ​രു​ൾ​പൊ​ട്ടി ശ​ക്ത​മാ​യ മ​ല​വെ​ള്ളം പാ​ഞ്ഞെ​ത്തി​യാ​ലും ത​ക​രാ​ത്ത വി​ധ​മാ​ണ് പാ​ലം ഡി​സൈ​ൻ ചെ​യ്യു​ക​യും നി​ർ​മ്മി​ക്കു​ക​യും ചെ​യ്യു​ന്ന​തെ​ന്ന് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന സ്റ്റേ​റ്റ് നി​ർ​മ്മി​തി കേ​ന്ദ്രം​റീ​ജ​ണ​ൽ എ​ൻ​ജി​നീ​യ​ർ എം.​ഗി​രീ​ഷ് പ​റ​ഞ്ഞു.​

മാ​ർ​ച്ച് ഒ​ടു​വോ​ടെ പാ​ലം പ​ണി പൂ​ർ​ത്തി​യാ​കും. ക​ട​പ്പാ​റ​യി​ൽ നി​ന്നും കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ആ​ദി​വാ​സി​ക​ളു​ടെ കാ​ൽ നൂ​റ്റാ​ണ്ട് കാ​ല​ത്തെ ആ​വ​ശ്യ​മാ​യ കോ​ള​നി വ​ഴി​യി​ൽ പോ​ത്തം തോ​ട്ടി​ൽ കാ​ട്ടു​ചോ​ല​ക്ക് കു​റു​കെ വാ​ഹ​നം പോ​കാ​ൻ വ​ഴി വേ​ണ​മെ​ന്ന​ത്.

ര​ണ്ട് മാ​സം മു​ന്പ് അ​ന്ത​രി​ച്ച ഉൗ​രു​മൂ​പ്പ​ൻ രാ​ഘ​വേ​ട്ട​ൻ, മു​ൻ മെ​ന്പ​ർ ബെ​ന്നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളും കോ​ട​തി ന​ട​പ​ടി​ക​ളി​ലൂ​ടെ​യു​മാ​ണ് കോ​ള​നി​യി​ൽ വി​ക​സ​ന വി​പ്ല​വം ത​ന്നെ ന​ട​ക്കു​ന്ന​ത്.