അജ്ഞാതരോഗം: കോഴികൾ ചത്തു
Saturday, January 16, 2021 12:20 AM IST
കോ​യ​ന്പ​ത്തൂ​ർ: ചെ​ന്ന​ന്നൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ഞ്ജാ​ത രോ​ഗം ബാ​ധി​ച്ച് വ​ള​ർ​ത്തു​കോ​ഴി​ക​ൾ ച​ത്തു​വീ​ഴു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക പ​ര​ത്തി.​ക​ഴി​ഞ്ഞ പ​ത്താം തി​യ​തി മു​ത​ലാ​ണ് കോ​ഴി​ക​ൾ ച​ത്തു വീ​ഴാ​ൻ തു​ട​ങ്ങി​യ​ത്.​ അ​സു​ഖ​ബാ​ധി​ത​രാ​യ കോ​ഴി​ക​ളു​ടെ ക​ണ്ണു​ക​ൾ ചു​വ​ന്ന നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ചെ​ന്ന​ന്നൂ​ർ പെ​രു​മാ​ൾ കോ​വി​ൽ വീ​ഥി മ​ദ​ൻ എ​ന്ന​യാ​ളു​ടെ ഫാ​മി​ൽ മാ​ത്രം 60 കോ​ഴി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ച​ത്തു​വീ​ണ​ത്. ഇ​തു പോ​ലെ നി​റ​യെ പേ​രു​ടെ വ​ള​ർ​ത്തു കോ​ഴി​ക​ളും ഇ​തേ രീ​തി​യി​ൽ ച​ത്തു​പോ​കു​ന്നു​ണ്ട്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.