ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Sunday, January 17, 2021 10:24 PM IST
ക​ല്ല​ടി​ക്കോ​ട്: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. കോ​ങ്ങാ​ട് ചോ​ല​കു​ണ്ടി​ൽ സ​ത്യ​നാ​രാ​യ​ണ​ൻ (43) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് ത​ച്ച​ന്പാ​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പൂ​ച്ച കു​റു​കെ ചാ​ടി​യ​പ്പോ​ൾ ബ്രേ​ക്ക് ഇ​ട്ട​താ​ണ് മ​റി​യാ​ൻ കാ​ര​ണം. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ​യും ത​ച്ച​ന്പാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് സ​ത്യ​നാ​രാ​യ​ണ​നെ ത​ച്ച​ന്പാ​റ ആ​ശു​പ​ത്രി​യി​ൽ നി​ന്നും വാ​ട്ട​ന്പ​ല​ത്തേ​ക്ക് കൊ​ണ്ടു പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ശ്രീ​ജ. മ​ക്ക​ൾ: ശി​ല്പ, ശി​ശി​ര, ശാ​രി​ക.

ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​ര​നാ​യ ചോ​ല​ക്കു​ണ്ടി​ൽ രാ​ധാ​കൃ​ഷ്ണ​ന(48) പ​രി​ക്കു​ക​ളോ​ടെ മ​ണ്ണാ​ർ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.