പാലക്കാട് : കെഎസ്ആർടിസിയിലെ അഴിമതി എംഡി തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്നു കേരള കോൺഗ്രസ് - ജേക്കബ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. കുറ്റക്കാരെ മാതൃകാപരമായ ശിക്ഷിക്കണമെന്നും സർവീസിൽനിന്ന് പിരിച്ചുവിടണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് വി.ഡി ജോസഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.ഡി ഉലഹന്നാൻ, എൻ.കെ പുരുഷോത്തമൻ, ജില്ലാ ട്രഷറർ വി.എം തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.എം കുരുവിള, വി.എ കേശവൻ, വി.അനിൽകുമാർ, ഗ്രേസി ജോസഫ്, പി.ഒ വക്കച്ചൻ ,അഡ്വക്കേറ്റ് പി.കെ ശ്രീധരൻ, എം.എൽ ജാഫർ,നിയോജക മണ്ഡലം പ്രസിഡന്റുമാരായ സി.ജെ തോമസ്, ലാലു ജോസ്, ജെയിംസ് മൈലം പുള്ളി, അബ്ദുറഹിമാൻ, കെ.പി തങ്കച്ചൻ, വി.ജയരാജൻ, പി.സി പ്രദീപ് കുന്പിടി പ്രസംഗിച്ചു.