നി​യ​മ​സ​ഭ തെര​ഞ്ഞെ​ടു​പ്പ് : യു​ഡി​എഫ് പ്ര​ക​ട​ന പ​ത്രി​ക ക​മ്മി​റ്റി​യു​ടെ സി​റ്റിം​ഗ്
Tuesday, January 19, 2021 12:21 AM IST
പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ​തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി യു​ഡി​ഫ് പ്ര​ക​ട​ന പ​ത്രി​ക ക​മ്മി​റ്റി​യു​ടെ സി​റ്റിം​ഗ് പാ​ല​ക്കാ​ട് ന​ട​ന്നു. അം​ഗ​ങ്ങ​ളാ​യ ബെ​ന്നി ബെ​ഹനാൻ എം​പി, മു​ൻ ആ​സൂ​ത്ര​ണ ക​മ്മി​ഷ​ൻ അം​ഗം സി.​പി.​ജോ​ണ്‍, ഫോ​ർ​വേ​ഡ് ബ്ളോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി.​ദേ​വ​രാ​ജ​ൻ എ​ന്നി സ​മി​തി അം​ഗ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.
വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ൾ, വ്യ​വ​സാ​യി​ക കാ​ർ​ഷി​ക മേ​ഖ​ല, ക​ലാ സാം​സ്കാ​രി​ക കാ​യി​ക​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല പ്ര​തി​നി​ധി​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി, പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ്, റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ, ക​ഞ്ചി​ക്കോ​ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫോ​റം, പാ​ല​ക്കാ​ട് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, മ​ല​യോ​ര ക​ർ​ഷ​ക​ർ, ആ​ദി​വാ​സി പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ദാ​യി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, നെ​ല്ല് ക​ർ​ഷ​ക​ർ, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട്സ്, ഐ​ടി മേ​ഖ​ല, സ​ർ​വീ​സ് പെ​ൻ​ഷ​ൻ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വീ​സ് സം​ഘ​ട​നാ ട്രെ​ഡ് യൂ​ണി​യ​ൻ യു​വ​ജ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ക്ഷീ​ര ക​ർ​ഷ​ക​ർ, റ​ബ്ബ​ർ നാ​ളി​കേ​ര ക​ർ​ഷ​ക​ർ, പ്ര​വാ​സി​ക​ൾ, തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 110 പ്ര​തി​നി​ധി​ക​ൾ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.
പാ​ല​ക്കാ​ട് സ​മ​ഗ്ര വി​ക​സ​ന പാ​ക്കേ​ജ്, നി​ള ന​ദീ​ത​ട വി​ക​സ​ന അ​തോ​റി​റ്റി, വാ​ള​യാ​ർ മു​ത​ൽ പൊ​ന്നാ​നി വ​രെ നാ​ലു​വ​രി ഹൈ​വേ, തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ന് ഉ​ചി​ത​മാ​യ സ്മാ​ര​കം, ജി​ല്ല​യി​ലെ ഡാ​മു​ക​ൾ മ​ല​യോ​ര മേ​ഖ​ല​ക​ൾ, വ​ന്യ​ജീ​വി കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര ടൂ​റി​സ്റ്റ് പാ​ക്കേ​ജ് തു​ട​ങ്ങി വി​ക​സ​നോന്മുഖ​മാ​യ വ​ള​രെ​യേ​റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​ബാ​ല​ഗോ​പാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി.​എ​സ് വി​ജ​യ രാ​ഘ​വ​ൻ, കെ.​എ ച​ന്ദ്ര​ൻ, മ​ര​ക്കാ​ർ​മാ​രാ​യ മം​ഗ​ലം, സി.​പി മു​ഹ​മ്മ​ദ്, പി.​ക​ലാ​ധ​ര​ൻ, ജോ​ബി ജോ​ണ്‍, സി.​ച​ന്ദ്ര​ൻ, പി.​വി രാ​ജേ​ഷ്, പി.​സി ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.