സി​പി​എ​മ്മി​ന്‍റെ പി​ന്തു​ണ​യോ​ടെ ബി​ജെ​പി അം​ഗം സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി​യി​ൽ
Tuesday, January 19, 2021 12:21 AM IST
നെന്മാറ: നെന്മാറ പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി അം​ഗ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം പി​ന്തു​ണ​യോ​ടെ ബി​ജെ​പി അം​ഗം തെ​ര​ഞ്ഞെ​ടു​ത്തു.
നെന്മാറ പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നും സി​പി​എ​മ്മി​നും 9 അം​ഗ​ങ്ങ​ൾ വീ​ത​വും ര​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. തു​ല്യ അം​ഗ​ങ്ങ​ളു​ള്ള​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മും വി​ജ​യി​ച്ചു. ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബി​ജെ​പി അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നി​രു​ന്നു.
ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി അം​ഗ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബി​ജെ​പി​യു​ടെ ആ​റാം വാ​ർ​ഡ് കൊ​ശ​നി​പ​ള്ള​ത്തു നി​ന്ന് വി​ജ​യി​ച്ച സു​ഭ​ജ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സി​പി​എം ബി​ജെ​പി പി​ൻ​വാ​തി​ൽ ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണ് ബി​ജെ​പി അം​ഗ​ത്തി​ന്‍റെ വി​ജ​യ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

ല​ക്ഷ​ങ്ങളുടെ ത​ട്ടി​പ്പ് ന​ട​ത്തി​യ
ആ​ൾ അ​റ​സ്റ്റി​ൽ

കോ​യ​ന്പ​ത്തൂ​ർ: ചെ​ക്കി​ൽ വ്യാ​ജ ഒ​പ്പി​ട്ട് 3.76 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ ഒ​ഡീ​ഷ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഒ​ഡീ​ഷ ക​ട​ക് സ്വ​ദേ​ശി ഹി​മാ​ൻ​ഷു​കു​മാ​ർ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ട്ടി​പ്പി​നി​ര​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.
യു​വ​തി​ക്ക് അ​ക്കൗ​ണ്ട് ഉ​ള്ള ബാ​ങ്കി​ലെ​ത്തി​യ ഇ​യാ​ൾ ചെ​ക്ക് ലീ​ഫി​ൽ യു​വ​തി​യു​ടെ ഒ​പ്പി​ട്ട് അ​ക്കൗ​ണ്ടി​ൽ നി​ന്നും 3.76 ല​ക്ഷം രൂ​പ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ഹി​മാ​ൻ​ഷു കു​മാ​റി​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.