കെഎസ്ആ​ർ​ടി​സി​ ബസിന് സ്വീ​ക​ര​ണം
Wednesday, January 20, 2021 12:18 AM IST
നെന്മാറ: കോ​ട്ട​യ​ത്ത് നി​ന്നും പു​തി​യ​താ​യി ഒ​ലി​പ്പാ​റ​യി​ലേ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങി​യ കെഎസ്ആ​ർ​ടി​സി ബ​സിന് ഒ​ലി​പ്പാ​റ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ന്നു പോ​യ 2 ബ​സ് സ​ർ​വീ​സു​ക​ളി​ൽ ഒ​ലി​പ്പാ​റ നെന്മാ​റ വ​ഴി പോ​കു​ന്ന ഒ​രു ബ​സ് സ​ർ​വീ​സാ​ണ് ഇ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് പു​ന​രാ​രം​ഭി​ച്ച​ത്.
കോ​ട്ട​യം ഡി​പ്പോ​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സാ​ണി​ത്. രാ​ത്രി 8.30ന് ​ഒ​ലി​പ്പാ​റ​യി​ൽ എ​ത്തി സ്റ്റേ ​ചെ​യ്ത് രാ​വി​ലെ 6 മ​ണി​ക്ക് കോ​ട്ട​യ​ത്തേ​ക്ക് പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലു​ള്ള​താ​ണ് സ​ർ​വീ​സ്. ഒ​ലി​പ്പാ​റ​യി​ൽ നി​ന്നും മം​ഗ​ലം ഡാം ​വ​ഴി പാ​ലാ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സ് ഉ​ട​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ലി​പ്പാ​റ 13-ാം വാ​ർ​ഡ് മെ​ന്പ​ർ കെ.​എ.​മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ വാ​സി​ക​ൾ ബ​സിന് സ്വീ​ക​ര​ണം ന​ൽ​കി. ച​ട​ങ്ങി​ൽ ബേ​ബി അ​ങ്കം​വീ​ട്ടി​ൽ, റോ​യ് പു​ൽ​പ്ര​യി​ൽ, പ്ര​സാ​ദ്, അ​ഫ്സ​ൽ, സി​ബി, ബി​നു, അ​ജ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.