അ​ന​ധി​കൃ​ത ക​യ്യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കാ​ൻ ന​ട​പ​ടി
Wednesday, January 20, 2021 12:18 AM IST
ഷൊ​ർ​ണൂർ: പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന​താ​യി ക​ണ്ടെ​ത്തി​യ മു​ഴു​വ​ൻ കൈ​യ്യേ​റ്റ​ങ്ങ​ളും പൊ​ളി​ച്ച് നീ​ക്കാ​ൻ ന​ട​പ​ടി. നൂ​റി​ന​ടു​ത്ത് പു​റ​ന്പോ​ക്ക് കൈ​യേ​റ്റ​ങ്ങ​ളാ​ണ് മേ​ൽ​പ്പ​റ​ഞ്ഞ പാ​ത​യി​ൽ ഉ​ള്ള​ത​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് ഇ​ത്ത​രം ക​യ്യേ​റ്റ​ങ്ങ​ൾ ഉ​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ​രി​കി​ലെ ക​യ്യേ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് രേ​ഖാ​മൂ​ലം നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ അ​നു​വ​ർ​ത്തി​ക്കു​ന്ന അ​തി​നി​ട​യി​ലാ​ണ് കോ​വി​ഡും ലോ​ക്ക് ഡൗ​ണും ഉ​ണ്ടാ​യ​ത്. ഇ​തോ​ടു​കൂ​ടി ന​ട​പ​ടി​ക​ൾ നി​ല​ച്ചു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഷീ​റ്റു കെ​ട്ടി ഇ​റ​ക്കി​യാ​ണ് കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​തു​ണ്ട്. ഇ​വ പൊ​ളി​ച്ചു നീ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന​ത്. ഈ ​പാ​ത​യി​ൽ ക​യ്യേ​റ്റ​ങ്ങ​ൾ മൂ​ലം അ​പ​ക​ട​ങ്ങ​ൾ​സ്ഥി​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൈ​യേ​റ്റ​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. റോ​ഡി​ലേ​ക്ക് ഇ​റ​ക്കി വ​ച്ചു​ള്ള ക​ച്ച​വ​ടം മൂ​ലം റോ​ഡി​ൽ ആ​ളു​ക​ൾ കൂ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യും ഇ​ത് അ​പ​ക​ട​ങ്ങ​ളി​ൽ ക​ലാ​ശി​ക്കു​ന്നു​വെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തേ​തു​ട​ർ​ന്നാ​ണ് ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും, ക​യ്യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ രേ​ഖാ​മൂ​ലം നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്ത​ത്. പ​ത്തി​രി​പ്പാ​ല മു​ത​ൽ കു​ള​പ്പു​ള്ളി വ​രെ​യു​ള്ള ക​യ്യേ​റ്റ​ങ്ങ​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​ഴി​പ്പി​ക്കും. തു​ട​ർ​ന്ന് പ​ത്തി​രി​പ്പാ​ല മു​ത​ൽ പാ​ല​ക്കാ​ട് വ​രെ​യു​ള്ള ക​യ്യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം നേ​ര​ത്തെ പ​ത്തി​രി​പ്പാ​ല ജം​ഗ്ഷ​നി​ൽ പു​റ​ന്പോ​ക്ക് ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ത​ട​ഞ്ഞി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് പു​റ​ന്പോ​ക്ക് ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ത​ട​സ്‌​സ​പ്പെ​ടു​ക​യും ഉ​ണ്ടാ​യി. ഇ​നി​യും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​മോ എ​ന്ന് അ​ധി​കൃ​ത​ർ സം​ശ​യി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പോ​ലീ​സി​ന്‍റെ​യും സ​ബ് ക​ളക്ട​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും പു​റ​ന്പോ​ക്ക് ക​യ്യേ​റ്റ​ങ്ങ​ൾ ഇ​നി ഒ​ഴി​പ്പി​ക്കു​ക. ഇ​തി​ന് ആ​വ​ശ്യ​മാ​യ പോ​ലീ​സ് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാ​നും തീ​രു​മാ​ന​മു​ണ്ട്. പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ കൂ​ണു പോ​ലെ​യാ​ണ് പൊ​തു​സ്ഥ​ലം ക​യ്യേ​റി​യു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. താ​ൽ​ക്കാ​ലി​ക ഷെ​ഡ്ഡു​ക​ൾ ഒ​രു​ക്കി​യും. പ്ലാ​സ്റ്റി​ക് പാ​യ​ക​ൾ വ​ലി​ച്ചു​കെ​ട്ടി​യും, ത​ക​ര ഷെ​ഡു​ക​ൾ നി​ർ​മ്മി​ച്ചു മാ​ണ് ചെ​റു​തും വ​ലു​തു​മാ​യ ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ ചാ​യ​ക്ക​ട​ക​ളും പ​ച്ച​ക്ക​റി​ക​ട​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. കോ​വി​ഡി​നു ശേ​ഷം വ്യാ​പ​ക​മാ​യി റോ​ഡ് ഇ​രു​വ​ശ​ങ്ങ​ളും ക​യ്യേ​റി​യു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ പെ​രു​കി​യി​രി​ക്കു​ക​യാ​ണ്. മു​ന്പ് നോ​ട്ടീ​സ് ല​ഭി​ച്ച പ​ല​രും നാ​മ​മാ​ത്ര​മാ​യി ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​ഞ്ഞുവെ​ങ്കി​ലും ഇ​വ വീ​ണ്ടും പു​നഃ​സ്ഥാ​പി​ക്കു​ക​യും, ക​ച്ച​വ​ട​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം മ​റ്റു​പ​ല​രും പു​തു​താ​യി ഷെ​ഡ്ഡു​ക​ൾ സ്ഥാ​പി​ച്ച് ക​ച്ച​വ​ട​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം പൊ​ളി​ച്ചു​നീ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് ന​ല്ല​വ​ണ്ണം പ​രി​ശ്ര​മി​ക്കേ​ണ്ട​താ​യി വ​രും.