കുന്തിപ്പുഴയുടെ സം​ര​ക്ഷ​ണ​ത്തി​ന് ന​ട​പ​ടി​ക​ളാ​യി
Wednesday, January 20, 2021 12:21 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് കു​ന്തി​പ്പു​ഴ ഗ​തി​മാ​റി​യൊ​ഴു​കി​യ ത​ത്തേ​ങ്ങ​ല​ത്ത് പു​ഴ​യോ​ര സം​ര​ക്ഷ​ണ​ത്തി​ന് ന​ട​പ​ടി​ക​ളാ​കു​ന്നു. ത​ട​മ​തി​ലും ജൈ​വ​വേ​ലി​യും ഉ​ൾ​പ്പ​ടെ നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന റി​വ​ർ​മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ട് ഹൈ ​ലെ​വ​ൽ ക​മ്മി​റ്റി അം​ഗം ആ​ർ അ​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ത്തേ​ങ്ങ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി.
ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ കു​ന്തി​പ്പു​ഴ ഗ​തി​മാ​റി ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന 25 കു​ടും​ബ ങ്ങ​ളു​ടെ വീ​ടും സ്ഥ​ല​വും ഭീ​ഷ​ണി​യി​ലാ​ണ്. സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. പു​ഴ​യു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക ളാ​ണ് ന​ട​പ്പി​ലാ​ക്കു​ക. 78 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി നി​ർ​ദേ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ഇ​തി​ൽ ചി​ല ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ആ​ർ.​അ​ജ​യ​ൻ അ​റി​യി​ച്ചു. പ​ര​മാ​വ​ധി കോ​ണ്‍ ക്രീ​റ്റും ക​ല്ല​ിടലും ഒ​ഴി​വാ​ക്കും. ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ക. ജൈ​വ​വേ​ലി​ക്കാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. ജ​ല​സേ​ച​നം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വ​കു​പ്പു​ക​ളു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ചാ​ണ് ക​മ്മി​റ്റി​യി​ൽ ശു​പാ​ർ​ശ ചെ​യ്യു​ക​യെ​ന്നും അ​ജ​യ​ൻ അ​റി​യി​ച്ചു.
ഡെ​പ്യു​ട്ടി ക​ള​ക്ട​ർ പി.​വി​ഭൂ​ഷ​ണ​ൻ,തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗം ന​ജ്മു​ന്നി​സ, അ​സി.​എ​ക്സി.​എ​ഞ്ചി​നീ​യ​ർ പ്ര​തീ​ഷ്, അ​സി.​എ​ഞ്ചി​നീ​യ​ർ ര​ഘു, പി.​മ​ണി​ക​ണ്ഠ​ൻ, ഭാ​സ്ക​ര​ൻ മു​ണ്ട​ക്ക​ണ്ണി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ചൂ​രി​യോ​ട് പു​ഴ തീ​ര​ത്തും സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​വി​ടെ​യും ജൈ​വ​വേ​ലി നി​ർ​മി​ക്കു​മെ​ന്ന് ആ​ർ.​അ​ജ​യ​ൻ അ​റി​യി​ച്ചു.