ബൈപ്പാസ് നിർമ്മാണത്തിന് പച്ചക്കൊടി
Thursday, January 21, 2021 12:13 AM IST
ചി​റ്റൂ​ർ: മേ​ട്ടു​പ്പാ​ള​യം ചെ​ന്താ​മ​ര ന​ഗ​ർ ബൈ​പ്പാ​സ് നി​ർ​മ്മാ​ണ​ത്തി​ന് ബ​ഡ്ജ​റ്റി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് പ​ച്ച​ക്കൊ​ടി. പ​തി​മൂ​ന്ന് കോ​ടി​യാ​ണ് സം​സ്ഥാ​ന ബ​ജ​റ്റി​ൽ അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നത്. ​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്നാ​ണ് ബ​ഡ്ജ​റ്റി​ൽ മേ​ട്ടു​പ്പാ​ള​യം ചെ​ന്താ​മ​ര റോ​ഡ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന​ത്. ഇ​തോ​ടെ പ​ത്തു വ​ർ​ഷ​മാ​യി അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​യി​രു​ന്ന വി​ഷ​യം ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യി​രിക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ത​ന്നെ നി​ർ​ദി​ഷ്ട​പാ​ത​യ്ക്കു സ്ഥ​ലം സ​ർ​വേ ന​ട​ത്തി സ്ഥ​ല​മു​ട​മ​ക​ളി​ൽ നി​ന്നും സ​മ്മ​ത​വും ല​ഭി​ച്ചു.
വ​യ​ലു​ക​ളി​ലു​ടെ​യാണ് ​പാ​ത നി​ർ​മ്മാ​ണ​ത്തി​ന് സ​ർ​വ്വേ എ​ടു​ത്തി​രു​ന്ന​ത്. ചി​ല സ്ഥ​ല ഉ​ട​മ​ക​ൾ ഭൂ​മി വി​ല നി​ശ്ച​യി​ച്ച​തി​ൽ കു​റ​വാ​ണെ​ന്ന് പ​രാ​തി യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ശ്ന​ത്തി​നു പ​രി​ഹാര​വും ഉ​ണ്ടാ​യി. എ​ന്നി​ട്ടും ഇ​തി​നു​ള്ള പ്രാ​ഥ​മി​ക​ന​ട​പ​ടി ക​ൾ ഉ​ണ്ടാ​വാ​ത്ത​ത് യാ​ത്ര​ക്കാ​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട വ​രു​ത്തി. മേ​ട്ടു​പ്പാ​ള​യം ത​ത്ത മം​ഗ​ലം പ​ള്ളി മൊ​ക്ക് വ​രെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കു​ന്ന​ത് പ്ര​തി​സ​ന്ധി​യി​ലാ​ണ്. മേ​ട്ടു​പ്പാ​ള​യ​ത്ത് എ​സ് ആ​കൃ​തി​യി​ലു​ള്ള തി​രി​വു റോ​ഡി​ൽ മു​ന്പു ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ഇ​രു​പ​തി​ല​ധി​കം ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞിട്ടു​ണ്ട്. അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​ർ ഇ​തി​ലും കൂ​ടു​ത​ലാ​ണ് .മേ​ട്ടു​പ്പാ​ള​യം മു​ത​ൽ ത​ത്ത​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡ് വ​രേ​യും റോ​ഡി​നു വി​സ്താ​ര കു​റ​വു കാ​ര​ണം ഗ​താ​ഗ​താ​ക്കു​രു​ക്കു വ​ർ​ഷ​ങ്ങ​ളാ​യും ഒ​ഴി​യാ​ബാ​ധ​യാ​യി തു​ട​രു​ക​യാ​ണ്.ടാ​ക്സി സ്റ്റാ​ൻ​ഡ് നാ​ലു​മൊ​ക്ക് റോ​ഡ് വാ​ഹ​ന​ങ്ങ​ൾ മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ൽ ക​ട ന്പ​ക​ളേ​റെ​യാ​ണ്. ഈ ​സ്ഥ​ല​ത്താ​ണ് ബ​സ് സ്റ്റോ​പ്പു​ള്ള​ത്. കോ​ടി​ക​ൾ ചി​ല​വ​ഴിച്ച് ​ത​ത്ത​മം​ഗ​ല​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മ്മി​ച്ച് വ​ർ​ഷം അ​ഞ്ചു ക​ഴി​ഞ്ഞെ​ങ്കിലും ​ഇ​വി​ടെ ബ​സ് എ​ത്തി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കു ഇ​തു​വ​രേ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. വേ​ട്ട ക​റു​പ്പ​ൻ ക്ഷേ​ത്രം റോ​ഡി​ൽ ഒ​രു വാ​ഹ​നം സ​ഞ്ച​രി​ക്കാ​ൻ മാ​ത്ര​മാ​ണ് റോ​ഡി​നു വി​സ്തീ​ർ​ണ്ണ​മു​ള്ളത് ​നൂ​റി​ൽ കൂ​ടു​ൽ ബ​സ്‌​സ് സ​ർ​വീ​സ് ഉ​ള്ള പാ​ത​യാ​ണ്.
തൃ​ശ്ശൂ​രി​ൽ നി​ന്നും കോ​യ​ന്പ​ത്തൂ​ർ പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തേ​ക്ക് നൂ​റു​ക​ണ​ക്കി​ന് ച​ര​ക്ക് ലോ​റി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. ടൗ​ണി​ൽ ചെ​രു​പ്പ് ക​ട ന​ട​ത്തു​ന്ന വ്യാ​പാ​രി സ്ഥാ​പ​നം പൂ​ട്ടി വീ​ട്ടി​ലേ​ക്ക് പോ​വാ​നാ​യി റോ​ഡി​ലി​റ​ങ്ങി​യ​പ്പോ​ൾ വാ​ഹ​ന​മി​ടി​ച്ച് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രുന്നു. ​ഈ​സ്ഥ​ല​ത്തു ത​ന്നെ ച​ര​ക്ക് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് അ​ഞ്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു ക​യ​റി സ​ർ​വ്വ​നാ​ശം വ​രു​ത്തി​യി​രു​ന്നു. സം​ഭ​വം രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്കാ​യി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം വ​ഴി മാ​റി. മേ​ട്ടു​പ്പാ​ള​യം ചെ​ന്താ​മ​ര റോ​ഡ് നി​ർ​മ്മി​ച്ചാ​ൽ ബ​സ്‌​സു​ക​ൾ മാ​ത്രം ടൗ​ണി​ലു​ടെ​യും മ​റ്റു വാ​ഹ​ന​ങ്ങ​ൾ ബൈ​പ്പാ​സി​ലൂ​ടെ​യും സു​ഗ​മ​മാ​യി ക​ട​ത്തി​വി​ടാ​നാ​വും. ബൈ​പ്പാ​സ് നി​ർ​മ്മാ​ണം തു​ട​ങ്ങി​യാ​ൽ ആ​ധു​നി​ക യ​ന്ത്ര സ​ജ്ജീ​ക​ര​ണം കൊ​ണ്ട് നാ​ലു മാ​സ​ത്തി​ന​കം പൂ​ർത്തിയാ​ക്കാ​നാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം.