യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച് കാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ
Friday, January 22, 2021 12:10 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഒ​ന്ന​ര വ​ർ​ഷം മു​ന്പ് മു​ണ്ടൂ​ർ- പെ​രി​ന്ത​ൽ​മ​ണ്ണ സം​സ്ഥാ​നപാ​ത​യി​ൽ പു​ഞ്ച​പ്പാ​ട​ത്ത് രാ​ത്രി​യി​ൽ കാ​ർ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച് കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ( ഹൈ​വേ റോ​ബ​റി) ന​ട​ത്തി​യ ര​ണ്ടു​പേ​രെ ശ്രീ​കൃ​ഷ്ണ​പു​രം സി.​ഐ കെ.​എം.​ബീ​നീ​ഷും സം​ഘ​വും പി​ടി​കൂ​ടി. പാ​ല​ക്കാ​ട് നൂ​റ​ണി ച​ട​നം​കു​ർ​ശി ക​ള​ത്തി​ൽ വീ​ട്ടി​ൽ അ​ക്കു എ​ന്ന അ​ക്ബ​ർ (30), നൂ​റ​ണി ചി​റ​ക്ക​ൽ വീ​ട്ടി​ൽ അ​ർ​സ​ൽ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
കേ​സി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​ഭാ​ഷ്, പ്ര​മോ​ദ് എ​ന്നീ ര​ണ്ടു​പേ​ർ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ഇ​തി​ൽ സു​ഭാ​ഷ് ക​ഞ്ചാ​വ് കേ​സി​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്. 2019 മെ​യ് 13ന് ​രാ​ത്രി​യാ​ണ് ഹൈ​വേ റോ​ബ​റി ന​ട​ന്ന​ത്. മ​ല​പ്പു​റം കോ​ടൂ​ർ ചെ​മ്മം​ക​ട​വ് ചോ​ല​ശ്ശേ​രി വീ​ട്ടി​ൽ സി.​എ​ച്ച്.​ജം​ഷാ​ദ​ലി, കൂ​ട്ടു​കാ​ര​നാ​യ അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.
മൂ​ന്ന് കാ​റു​ക​ളി​ലെ​ത്തി​യ പ്ര​തി​ക​ൾ ഇ​രു​വ​രെ​യും വ​ള​ഞ്ഞി​ട്ട് മ​ർ​ദ്ദി​ച്ചു. ജം​ഷാ​ദ​ലി​യെ മ​ർ​ദ്ദി​ച്ച​വ​ശ​നാ​ക്കി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച് അ​ബ്ദു​ൾ ജ​ലീ​ലി​നെ​യും കൂ​ട്ടി ഇ​ന്നോ​വ കാ​റി​ൽ പ്ര​തി​ക​ൾ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി. അ​ബ്ദു​ൾ ജ​ലീ​ലി​നെ കാ​റി​ൽ ഇ​ട്ട് മ​ർ​ദി​ച്ച് പാ​ല​ക്കാ​ട് ക​ണ്ണ​ന്നൂ​രി​ൽ ഇ​റ​ക്കി​വി​ട്ടു.
തു​ട​ർ​ന്ന് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത ഇ​ന്നോ​വ കാ​റു​മാ​യി ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു.