ആധാർസേവ ഉദ്ഘാടനം ചെയ്തു
Friday, January 22, 2021 12:10 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) യു​ടെ ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ നേ​രി​ട്ടു ന​ൽ​കു​ന്ന ആ​ധാ​ർ സേ​വ കേ​ന്ദ്ര ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് പാ​ല​ക്കാ​ട് ടൗ​ണ്‍ ശാ​ഖ​യി​ൽ ആ​രം​ഭി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സ​ജു ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ ഉ​പ​ഭോ​ക്താ​വ് ആ​ർ. റീ​ജ സേ​വ​നം സ്വീ​ക​രി​ച്ചു.
ക്ല​സ്റ്റ​ർ ഹെ​ഡ് ജോ​മി ടി ​ഒ, ബ്രാ​ഞ്ച് മാ​നേ​ജ​ർ പ്ര​ഭു എ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ആ​ധാ​ർ എ​ന്േ‍​റാ​ൾ​മെ​ന്‍റ് സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. മ​റ്റ് ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് യു​ഐ​ഡി​എ​ഐ നി​ശ്ച​യി​ച്ച ചെ​റി​യ ഫീ ​മാ​ത്രം മ​തി​യാ​കും.
ബാ​ങ്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു പു​റ​മെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഈ ​സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.
യു​ഐ​ഡി​എ​ഐ വെ​ബ്സൈ​റ്റി​ൽ ബു​ക്ക് ചെ​യ്തും നേ​രി​ട്ടെ​ത്തി​യും ബാ​ങ്ക് ശാ​ഖ​ക​ളി​ലെ ആ​ധാ​ർ സേ​വാ കേ​ന്ദ്ര​യു​ടെ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.