ഒ​ന്നാം റാ​ങ്കുകാ​രി​ക്ക് അ​ഗ​ളി പോ​ലീ​സ് അ​നു​മോ​ദ​നം ന​ൽ​കി
Friday, January 22, 2021 12:12 AM IST
അ​ഗ​ളി: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി എം ​എ​സ് സി ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ അ​ട്ട​പ്പാ​ടി ക​ണ്ടി​യൂ​ർ സ്വ​ദേ​ശി​നി ദി​വി​യ​യെ അ​ഗ​ളി പോ​ലീ​സ് ക്യാ​ഷ് അ​വാ​ർ​ഡും മൊ​മെ​ന്‍റോ​യും ന​ൽ​കി അ​നു​മോ​ദി​ച്ചു.
അ​ട്ട​പ്പാ​ടി ഐ​എ​ച്ച്ആ​ർ​ഡി കോ​ളേ​ജി​ലെ വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് ദി​വി​യ. അ​ഗ​ളി എ​സ്ഐ ജ​യ​പ്ര​സാ​ദ്, പ്ര​ബ​ഷ​ന​റി എ​സ്ഐ അ​രു​ണ്‍ കു​മാ​ർ, സി​പി​ഒ ശ​ര​ണ്യ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ കൃ​ഷ്ണ​പ്ര​സാ​ദ്, കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.