ഉ​പ​ജീ​വ​നം തേ​ടി മൈ​സൂ​രി​ൽ നി​ന്നും നാ​ടോ​ടി സം​ഘം വ​ണ്ടി​ത്താ​വ​ള​ത്ത്
Saturday, January 23, 2021 12:10 AM IST
വ​ണ്ടി​ത്താ​വ​ളം: മൈ​സൂ​രി​ൽ നി​ന്നും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ മു​പ്പ​തം​ഗ​സം​ഘം ഉ​പ​ജീ​വ​ന​മാ​ർ​ഗ്ഗം തേ​ടി വ​ണ്ടി​ത്താ​വ​ള​ത്തെ​ത്തി. ചി​റ്റൂ​ർ​, കൊ​ല്ലങ്കോ​ട് പു​ഴ​ക​ളി​ൽ മീ​ൻ പി​ടി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യാ​ണ് നി​ത്യ ചി​ല​വു​ക​ൾ ന​ട​ത്തു​ന്ന​ത്. ഒ​രു മാ​സ​ത്തോ​ളം വ​ണ്ടി​ത്താ​വ​ളം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ തു​റ​ന്ന സ്ഥ​ല​ത്താ​ണ് അ​ന്തി​യു​റ​ക്കം.​ ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യും ഈ ​സം​ഘം ജ​നു​വ​രി മാ​സ​ത്തി​ൽ എ​ത്തുന്ന​ത് പ​തി​വാ​ണ്. മാ​ർ​ച്ച് മാ​സം വ​രെ സ്വ​ന്തം നാ​ട്ടി​ൽ തൊ​ഴി​ലു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണെ​ത്രെ​ കേ​ര​ള​ത്തി​ത്തിലെത്തു​ന്ന​ത് .
ഇ​വ​രി​ൽ കു​ട്ടി​ക​ളെ​ സ്കൂ​ളി​ൽ​ ചേ​ർ​ത്തി​യി​ട്ടു​മി​ല്ല . മാ​ത്ര​മ​ല്ല സ്വ​ന്തം​നാ​ട്ടി​ൽ​പ്പോ​ലും​ സ​ർ​ക്കാ​ർ ​സ​ഹാ​യ​ങ്ങ​ൾ​ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും നാ​ടോ​ടി സം​ഘ​ത്തി​ന്‍റെ പാ​ലാ​യ​ന​ത്തി​നു കാ​ര​ണ​മാ​ണ്. വ​ർ​ഷ​ന്തോ​റും ​ഇ​വി​ടെ എ​ത്തു​ന്ന​തി​നാ​ലും ദു​സ്വാ​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും നാ​ട്ടു​കാ​ർ ഇ​വ​രെ ശ​ല്യം​ചെ​യ്യാ​റു​മി​ല്ല. ഫെ​ബ്രു​വ​രി അ​വ​സാ​നത്തോ​ടെ​യാ​ണ് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​ക്കെ​ന്നും സം​ഘ​ത്ത​ല​വ​ൻ മു​രു​കേ​ശ​ൻ അ​റി​യി​ച്ചു.