പോത്തന്നൂർ സെന്‍റ് ക്ലോത്തിൽഡ പള്ളി തി​രു​നാളിന് കൊടിയേറി
Saturday, January 23, 2021 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ: വി​ശു​ദ്ധ ക്ലൊ​ത്തീ​ൽ​ഡ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള ഏ​ഷ്യ​യി​ലെ ഏ​ക​ദേ​വാ​ല​യ​മാ​യ പോ​ത്ത​ന്നൂ​ർ സെ​ന്‍റ് ക്ലൊ​ത്തീ​ൽ​ഡ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ ക്ലൊ​ത്തിൽ​ഡ​യു​ടെ​യു​ടെ​യും, വിശുദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 30,31 തി​യ​തി​ക​ളി​ൽ ന​ട​ത്തും.
ഇ​ന്ന​ലെ വി.​കു​ർ​ബാ​ന​യ്ക്കു ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ.​റോ​ജോ പു​ര​യി​ട​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6.15ന് ​വി.​കു​ർ​ബാ​ന​യും, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.​ 30 ന് ഉ​ച്ച​തി​രി​ഞ്ഞ് 4 മ​ണി​ക്ക് ല​ദീ​ഞ്ഞും, രൂ​പം എ​ടു​ത്തു വെ​യ്ക്ക​ലും,അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ലും, തു​ട​ർ​ന്ന് വി.​കു​ർ​ബാ​ന​യും ഉ​ണ്ടാ​കും. ഗാ​ന്ധി​പു​രം ലൂ​ർ​ദ് ഫോ​റോ​ന ദേ​വാ​ല​യ സ​ഹ​വി​കാ​രി ഫാ.​ആ​ൽ​വി​ൻ മ​ണ​വാ​ള​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ം. 6.30 മു​ത​ൽ 8 മ​ണി വ​രെ അ​ന്പെ​ഴു​ന്ന​ള്ളി​ക്കും.​
തി​രു​നാ​ൾ ദി​ന​മാ​യ 31 രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ം. തു​ട​ർ​ന്ന് 12 മ​ണി മു​ത​ൽ ര​ണ്ടു മ​ണി വ​രെ അ​ന്പെ​ഴു​ന്ന​ള്ളി​പ്പ്.​ഫെ​ബ്രു​വ​രി ഒ​ന്നാം തി​യ​തി വൈ​കീ​ട്ട് 6.15 മരണപ്പെട്ടവർക്കായുള്ള വി.​കു​ർ​ബാ​ന, ഒ​പ്പീ​സ് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷം സ​മാ​പി​ക്കു​ം.​ ഇ​ട​വ​ക വി​കാ​രി ഫാ.​റോ​ജോ പു​ര​യി​ട​ത്തി​ൽ, ക​ണ്‍​വീ​ന​ർ ആ​ന്‍റ​ണി നീ​ല​ങ്കാ​വി​ൽ, ജോ.​ക​ണ്‍​വീ​ന​ർ, മോ​ൻ​സി വ​ല്യാ​ത്ത്, കൈ​ക്കാ​രന്മാരാ​യ സ്റ്റീ​ഫ​ൻ അ​റ​ക്ക​ൽ വേ​ലൂ​ക്കാ​ര​ൻ, ജോ​ഷി നാ​ല​പ്പാ​ട​ൻ എ​ന്നി​വ​ർ തിരുനാളിന് നേ​തൃ​ത്വ​ം നല്കും.