കൊ​ഴി​ഞ്ഞാ​ന്പാ​റ വെ​യ​ർ ഹൗ​സി​ലെ ഉ​പ​യോഗ ​ശൂ​ന്യ​മാ​യ അ​രി നീ​ക്കം ചെ​യ്യ​ണം
Saturday, January 23, 2021 12:11 AM IST
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ വെയ​ർ ഹൗ​സിൽ ​നി​ല​വി​ൽ റേ​ഷ​ൻ ഷോ​പ്പു​ക​ളി​ലേ​ക്ക് വി​ത​ര​ണ​ത്തി​നു സം​ഭ​രി​ച്ച ഗോ​ഡൗ​ണി​നു മു​ന്നി​ൽ ചീ​ഞ്ഞ അ​രി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ജ​ന​കീയാ​വ​ശ്യം. മൂ​ന്നു വ​ർ​ഷം മു​ൻ​പ് അ​ന​ധി​കൃ​ത​മാ​യി പി​ടി​കൂ​ടി​യ അ​രി​യാ​ണ് സം​ഭ​ര​ണ കേ​ന്ദ്രം വ​രാ​ന്ത​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം കാ​ര​ണം സ​ന്പൂ​ർ​ണ്ണ​മാ​യി ന​ശി​ച്ച ധാ​ന്യം ചീ​ഞ്ഞ് ചെ​റി​യ പ്രാ​ണി​ക​ളും വ​ണ്ടു​ക​ളും കാ​ണ​പ്പെ​ടു​ന്ന​താ​യും​ആ​രോ​പ​ണ​മു​ണ്ട്.
ഇ​വ സ​മീ​പ​ത്തു ത​ന്നെ​യു​ള്ള വി​ത​ര​ണ​ത്തി​നു സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന അ​രി​ച്ചാ​ക്കു​ക​ളി​ലേ​ക്കും ക​യ​റി​യാ​ൽ വി​ത​ര​ണ​ത്തി​നു​ള്ള അ​രി​യും ചീ​ത്ത​യാ​വു​മെ​ന്ന​താ​ണ് ഉ​പ​ഭോ​ക്ക​ളു​ടെ ആ​ശ​ങ്ക. ജ​നു​വ​രി​യി​ൽ വി​ത​ര​ണ​ത്തി​നു കൊ​ണ്ടു​വ​ന്ന റേ​ഷ​ന​രി തൊ​ഴി​ലാ​ളി ത​ർ​ക്കം കാ​ര​ണം ഇ​നി​യും റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന​ലെ മു​ത​ൽ നാ​മ​മാ​ത്ര​മാ​യാ​ണ് പു​തി​യ ക​രാ​റു​കാ​ര​ൻ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ അ​രി ക​ട​ത്തു തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.
കൊ​ഴി​ഞ്ഞാ​ന്പാ​റ ഡി​പ്പോ​യി​ൽ നി​ന്നും 57 റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് അ​രി എ​ത്തി​ക്കേ​ണ്ടതുണ്ട്. അ​രി ക​ട​ത്തു വാ​ഹ​നം വ​ലു​താ​ണെ​ന്ന​തി​നാ​ൽ ഒ​രാ​ഴ്ച ക്ക​കം വി​ത​ര​ണം പൂ​ർ​ത്തി​യാ​വു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് തീ​ർ​ത്തും അ​സാ​ധാ​മാ​ണെ​ന്ന​താ​ണ് ഉ​പ​ഭോ​ത്താ​ക്ക​ളു​ടെ ആ​ശ​ങ്ക.
ക​രാ​റു​കാ​ര​ൻ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി അ​രി ക​ട​ത്ത് വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. ജ​നു​വ​രി മാ​സ​ത്തെ അ​രി വി​ത​ര​ണം 22 ദി​വ​സം ക​ഴി​ഞ്ഞും വി​തര​ണം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​ൽ അ​ർ​ഹ​ത​പ്പെ​ട്ട നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ൽ വി​ല ന​ൽ​കി വി​പ​ണി​യി​ൽ നി​ന്നും അ​രി വാ​ങ്ങി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മു​ത​ല​മ​ട വെയ​ർ ഹൗ​സി​ലും അ​രി വി​ത​ര​ണം ഇ​ഴ​ഞ്ഞു നി​ങ്ങു​ന്ന​തി​ൽ പൊ​തു ജ​ന​പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.