ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, January 23, 2021 10:12 PM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മു​ട​പ്പ​ല്ലൂ​ർ ക​രി​പ്പാ​ലി​ക്കു സ​മീ​പം ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റു. വ​ണ്ടാ​ഴി പാ​ല​മൊ​ക്ക് പാ​ലാ കോ​ള​നി​യി​ൽ മു​സ്ത​ഫ​യു​ടെ മ​ക​ൻ റ​മീ​ഷാ(23)​ണ് മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന പാ​ല​മൊ​ക്ക് ശി​വ​ദാ​സ​ന്‍റെ മ​ക​ൻ വി​ശ്വ​ജി​ത്തി(17) നാ​ണ് പ​രി​ക്കേ​റ്റ​ത്. വി​ശ്വ​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടു കൂ​ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നും മു​ട​പ്പ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ൽ വ​രു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും നെ​ന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും റ​മീ​ഷ് മ​രി​ച്ചു. ബൈ​ക്കി​ന് പു​റ​കി​ലി​രി​ക്കു​ക​യാ​യി​രു​ന്ന വി​ശ്വ​ജി​ത്ത് മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്.

റ​മീ​ഷി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ച്ചു. നാ​ലു​മാ​സം മു​ന്പാ​ണ് റ​മീ​ഷി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ഭാ​ര്യ മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി​യാ​ണ്. ഭാ​ര്യ: സു​ഫൈ​ന. അ​മ്മ: സു​ബൈ​ദ. സ​ഹോ​ദ​ര​ൻ: മു​ബീ​ഷ്.