ക​ട​ന്പ​ഴി​പ്പു​റ​ത്ത് നാ​ല് ക​ട​ക​ളി​ൽ മോ​ഷ​ണം; മൂ​ന്ന് ക​ട​ക​ളി​ൽ മോ​ഷ​ണ ശ്ര​മം
Sunday, January 24, 2021 12:18 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ക​ട​ന്പ​ഴി​പു​റ​ത്ത് ഒ​രു കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം. നാ​ല് ക​ട​ക​ൾ കു​ത്തി തു​റ​ന്ന് മോഷണംനടത്തിയമോഷ്ടാക്കൾ മ​റ്റ് മൂ​ന്ന് ക​ട​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ത്തു. ക​ട​ന്പ​ഴി​പ്പു​റം ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ എ​സ്കെ ട​വ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്.

ക​ട​ക​ളു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ടു​ക​ൾ പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​ത്. സു​ധ​ർ​മ ദ​ന്താ​ശു​പ​ത്രി​യി​ൽ​നി​ന്നും ഇ​രു​പ​തി​നാ​യി​രം രൂ​പ​യും, നാ​ഗാ​ർ​ജു​ന ആ​യു​ർ​വേ​ദ ക​ട​യി​ൽ നി​ന്നും 5000 രൂ​പ​യും, തൊ​ട്ട​ടു​ത്തു​ള്ള സ്നേ​ഹ ഫാ​ൻ​സി​യി​ൽ നി​ന്ന് 5500 രൂ​പ​യും, മാ​ർ​ജി​ൻ ഫ്രീ ​സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും 4000 രൂ​പ​യും മോ​ഷ​ണം പോ​യി.

വേ​ദി​ക ബ്യൂ​ട്ടി​പാ​ർ​ല​ർ, ലാ​ബ് കം ​ക​ന്പ്യൂ​ട്ട​ർ ഷോ​പ്പ്, റ​ബ്ബ​ർ ക​ട എ​ന്നി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ പൂ​ട്ടു​പൊ​ളി​ച്ച് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യെ​ങ്കി​ലും ഒ​ന്നും മോ​ഷ​ണം പോ​യി​ട്ടി​ല്ല. മാ​ർ​ജി​ൻ ഫ്രീ ​സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ സി​സി​ടി​വി യൂ​ണി​റ്റ് മൊ​ത്ത​മാ​യും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. പാ​ല​ക്കാ​ട് നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും, ഷൊ​ർ​ണൂ​രി​ൽ നി​ന്നും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഷൊ​ർ​ണൂ​രി​ൽ നി​ന്നും എ​ത്തി​യ ഡോ​ഗ് സ്കോ​ഡി​ലെ നാ​യ മ​ണം പി​ടി​ച്ച് കു​റ​ച്ചു ദൂ​രം ഓ​ടി. ശ്രീ​കൃ​ഷ്ണ​പു​രം സി​ഐ കെ.​എം ബി​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.