പന്ത്രണ്ട് നിയോജകമണ്ഡലങ്ങളിൽ യു​ഡി​എ​ഫ് ധ​ർ​ണ്ണ ന​ട​ത്തി
Sunday, January 24, 2021 12:18 AM IST
പാ​ല​ക്കാ​ട് : കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ലെ പ​ന്ത്ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് ധ​ർ​ണ്ണ ന​ട​ത്തി.

സ്വ​ർ​ണ്ണ​ക്ക​ട​ത്തി​നും ഡോ​ള​ർ ക​ട​ത്തി​നും സ​ഹാ​യം ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി​യും സ്പീ​ക്ക​റും രാ​ജി വ​യ്ക്കു​ക, രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാക്കി​യ ക​ർ​ഷ​ക ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, പെ​ട്രോ​ൾ ഡീ​സ​ൽ പാ​ച​ക വാ​ത​ക വി​ല വ​ർ​ദ്ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്ന് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ക, ക​ർ​ഷ​ക​രു​ടെ ര​ണ്ടു ല​ക്ഷം രൂ​പ വ​രെ​യു​ള്ള ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​ണ് ധ​ർ​ണ്ണ ന​ട​ത്തി​യ​ത്.

പാ​ല​ക്കാ​ട് ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ്ണ യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു മു​സ്ലിം ലീ​ഗ് ജി​ല്ലാ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം ഹ​മീ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ട​ക്ക​ഞ്ചേ​രി​യി​ൽ ധ​ർ​ണ്ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​പി മു​ത്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ന്പു​ഴ​യി​ൽ കെ.​കോ​യ​കു​ട്ടി​യു​ടെ ആ​ധ്യ​ക്ഷ​ത​യി​ൽ യു​ഡി​എഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ അ​ബ്ദു​ള്ള​യും ആ​ല​ത്തൂ​രി​ൽ വി.​ക​ന​കാം​ബ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി.​എ​സ് വി​ജ​യ​രാ​ഘ​വ​ൻ, നെന്മാറ​യി​ൽ വി.​ശാ​ന്ത​കു​മാ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ.​രാ​മ​സ്വാ​മി​യും, കൂ​നം മൂ​ച്ചി​യി​ൽ ടി.​കെ സു​നി​ൽ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സി​വി ബാ​ല​ച​ന്ദ്ര​ൻ, പ​ട്ടാ​ന്പി​യി​ൽ കെ.​പി വാ​പ്പു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സി.​എ.​എം.​എ ക​രീം, ഷൊ​ർ​ണൂരി​ൽ ടി.​ഹ​രി​ശ​ങ്ക​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ര​ക്കാ​ർ മാ​രാ​യ​മം​ഗ​ലം, അ​ട്ട​പ്പാ​ടി​യി​ൽ പി.​സി ബേ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി.​ഡി ജോ​സ​ഫ്, ക​രി​ന്പ​യി​ൽ ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചെ​റൂട്ടി മു​ഹ​മ്മ​ദ്, ശ്രീ​കൃ​ഷ്ണ​പു​ര​ത്തു പി.​ഗി​രീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സി.​വി ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.