പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ചയാൾ അ​റ​സ്റ്റി​ൽ
Sunday, January 24, 2021 12:20 AM IST
അ​ഗ​ളി: പ​തി​നേ​ഴു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ വ​ശീക​രി​ച്ചു ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ൻ​പ​ത്തി​യ​ഞ്ചു​കാ​ര​നെ എഎ​സ്പി പ​ഥം സിം​ഗ് കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. കോ​യ​ന്പ​ത്തൂ​ർ ചെ​ട്ടി​പാ​ള​യം പ്ര​കാ​ശ് ന​ഗ​റി​ൽ ശേ​ഖ​ര​നെ​ന്ന ഗു​ണ​ശേ​ഖ​ര​ൻ (55)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ ത​മി​ഴ്നാ​ട്ടി​ൽ കൊ​ണ്ട് പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടുപോ​ക​ൽ, പോ​ക്സോ ആ​ക്ട്, എ​സ്‌​സി,എ​സ്ടി അ​ട്രോ​സി​റ്റി ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​ഗ​ളി എ​സ്ഐ ജ​യ​പ്ര​കാ​ശ്, ഡ്രൈ​വ​ർ ജ​യ​ൻ, സി​പി​ഒ​മാ​രാ​യ മ​ണ്‍​സൂ​ർ, മാ​യ, പ​ണ​ലി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.