തൊ​ഴി​ൽമേ​ള ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു​മു​ത​ൽ
Wednesday, February 24, 2021 12:19 AM IST
പാ​ല​ക്കാ​ട് : ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ കീ​ഴി​ലു​ള്ള എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് 27 ന് ​തൊ​ഴി​ൽ മേ​ള സം​ഘ​ടി​പ്പി​ക്കും. താ​ല്പ​ര്യ​മു​ള്ള​വ​ർ ഫെ​ബ്രു​വ​രി 24, 25, 26 തീ​യ​തി​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പും വ​ണ്‍​ടൈം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 250 രൂ​പ​യും ബ​യോ​ഡാ​റ്റ​യും സ​ഹി​തം പാ​ല​ക്കാ​ട് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യണം. ഫോ​ണ്‍: 04912505204.

രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ യോ​ഗം ഇ​ന്ന്

പാ​ല​ക്കാ​ട് : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ അം​ഗീ​കൃ​ത രാ​ഷ്്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ഇ​ന്നുരാ​വി​ലെ 11 ന് ​മ​ല​ന്പു​ഴ ബ്ലോ​ക്ക് വി​ക​സ​ന ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ത്തും.

പ​ന്ത​ംകൊ​ളു​ത്തി പ്ര​ക​ട​നം

ക​ല്ല​ടി​ക്കോ​ട്: പി​എ​സ്‌​സി നി​യ​മ​നം അ​ട്ടി​മ​റി​ച്ച​തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​രി​ന്പ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ട​ക്കു​കു​ർ​ശി​യി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.യു​ഡി​എ​ഫ് കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​തി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡം പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ക​രി​ന്പ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹെ​റി​ന്‍റ് ജോ​സ്, അ​നൂ​പ്, അ​സ്ലം, അ​രു​ണ്‍. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.