എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കളക്്ടർക്കു നി​വേ​ദ​നം ന​ൽ​കി
Wednesday, February 24, 2021 12:19 AM IST
നെന്മാ​റ: ജ​ന​വാ​സ, കാ​ർ​ഷി​ക മേ​ഖ​ല​യെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​യി​ലൂ​ർ, വ​ണ്ടാ​ഴി, കി​ഴ​ക്ക​ൻ​ഞ്ചേ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഐ​ക്യ​സ​മ​ര​സ​മി​തി പ്ര​തി​നി​ധി​ക​ൾ ര​മ്യ ഹ​രി​ദാ​സ് എം​പി​യോ​ടൊ​പ്പം പാ​ല​ക്കാ​ട് ജി​ല്ല ക​ള​ക്ട​റെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി. സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ കെ.​ജി.​എ​ൽ​ദോ, ഫാ​ദ​ർ.​ജി​നോ പു​റ​മ​ട​ത്ത്, അ​ബ്ബാ​സ് ഒ​റ​വ​ൻ​ചി​റ, എ​സ്.​എം.​ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ നി​വേ​ദ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.