വടക്കഞ്ചേരി ചെറുപുഷ്പം സ്കൂൾ അ​വാ​ർ​ഡ് ഡേയും യാ​ത്ര​യ​യ​പ്പും
Wednesday, February 24, 2021 12:19 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ൾ അ​വാ​ർ​ഡ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക പി.​ഇ​ന്ദി​ര​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സ്മി​ൻ വ​ർ​ഗീ​സ് ആ ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി ജോ​ർ​ജ്, ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്ലി​ൻ മാ​ത്യു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡാ​ലി മാ​ത്യു, സ്റ്റാ​ഫ് പ്ര​തി​നി​ധി വി.​സ്വ​പ്ന, സ്റ്റു​ഡ​ൻ​സ് പ്ര​തി​നി​ധി അ​നു​പ റോ​സ് ആ​ന്േ‍​റാ, സ്കൂ​ൾ ലീ​ഡ​ർ ആ​ർ.​കീ​ർ​ത്ത​ന എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
റി​ട്ട​യ​ർ ചെ​യ്യു​ന്ന ക​ണ​ക്ക് അ​ധ്യാ​പി​ക പി.​ഇ​ന്ദി​ര മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ വ​ർ​ണ്ണാ​ഭ​മാ​യ കാ​ലാ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.