വ​നംവ​കു​പ്പി​ന്‍റെ ജനദ്രോഹ ഏ​ക​പ​ക്ഷീ​യ​ ന​ട​പ​ടി അ​നു​വ​ദി​ക്കാ​നാ​കില്ല: വി​.കെ. ശ്രീ​ക​ണ്ഠ​ൻ എം​പി
Wednesday, February 24, 2021 12:19 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ദേ​ശീ​യ പാ​ർ​ക്കു​ക​ളു​ടെ ബ​ഫ​ർ സോ​ണാ​യി കൃ​ഷി​യി​ട​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള വ​നം വ​കു​പ്പി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് പ​ല​ക്കാ​ട് എം​പി വി.​കെ ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു.
ര​ഹ​സ്യ​മാ​യി ന​ട​ത്തു​ന്ന സ​ർ​വേ​ക​ൾ ക​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ക്ഷ​ണി​യാ​ണെ​ന്നും ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന ഏ​തൊ​രു​നീ​ക്ക​വും ചെ​റു​ത്തു തോ​ൽ​പ്പി​ക്കാ​ൻ ക​ർ​ഷ​ക​രോ​ടൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും പ​ട്ട​യ​വും ആ​ധാ​ര​വും നി​കു​തി ചീ​ട്ടു​മു​ള്ള ക​ർ​ഷ​ക​രു​ടെ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ടു​പോ​കാ​തി​രി​ക്കാ​ൻ ഏ​ത​റ്റം​വ​രേ​യും പോ​കാ​ൻ ത​യ്യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യും കേ​ര​ളാ ഇ​ൻ​ഡി​പെ​ന്‍റ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സ്‌​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഫോ​റ​സ്റ്റ് ഓ​ഫീ​സ് പ​ദ​യാ​ത്ര​യും പ​രാ​തി പ്ര​ള​യ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. കി​ഫ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ല്ക്സ് ഒ​ഴു​ക​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ​സി​ഡ​ന്‍റ് വി.​കെ അ​ബൂ​ബ​ക്ക​ർ, ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി മേ​ഖാ​ലാ സെ​ക്ര​ട്ട​റി​യും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​താ ട്ര​ഷ​റ​റു​മാ​യ മാ​ത്യു ക​ല്ല​ടി​ക്കോ​ട്, ജി​ല്ലാ ട്ര​ഷ​റ​ർ ജോ​ണ്‍​സ​ണ്‍, ജോ​മി ജോ​ർ​ജ്, ജോ​ണ്‍ കൈ​ത​മ​റ്റ​നം, ദേ​വ​രാ​ജ​ൻ, ഫൈ​സ​ൽ ആ​ന​മൂ​ളി, പി.​സി.​ബേ​നി, ജി.​ഷാ​ജു, ജോ​സ് ആ​ന​മൂ​ളി, ബെ​ന്നി ചി​ടേ​ട്ട്, ഗ​ഫൂ​ർ കോ​ൽ​ക്ക​ള​ത്തി​ൽ, ടി.​എ.​സ​ലാം, ജി​ല്ലാ ബ്ലോ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ പ്ര​സം​ഗി​ച്ചു.