വെയിലിനെ ചെറുക്കാൻ കൊ​ഴി​ഞ്ഞാ​ന്പാ​റ സ്റ്റാ​ൻ​ഡി​നും വേണം സ​ണ്‍ ഷെ​യ്ഡ്
Wednesday, February 24, 2021 12:23 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : സ്റ്റാ​ൻ​ഡി​ന​ക​ത്ത് നി​ർ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ണ്‍ ഷെ​യ്ഡ് നി​ർ​മ്മി​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ അ​ടി​യ​ന്ത​ര ആവശ്യം.

കൊ​ഴി​ഞ്ഞാ​ന്പാ​റ സ്റ്റാ​ൻ​ഡി​ലെ​ത്തി തി​രി​ഞ്ഞു പോ​വു​ന്ന നി​ര​വ​ധി ബ​സു​ക​ൾ ദീ​ർ​ഘ​നേ​രം ഇ​വി​ടെ നി​ർ​ത്തി​യി​ടാ​റു​ണ്ട്. തൃ​ശ്ശൂ​ർ,വ​ട​ക്ക​ഞ്ചേ​രി,കൊ​ല്ല​ങ്കോ​ട്,പൊ​ള്ളാ​ച്ചി ഉ​ർ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​വി​ടെ നി​ന്നും ബ​സ് പു​റ​പ്പെ​ടു​ന്നു​ണ്ട്. തു​റ​ന്ന കോ​ന്പൗ​ണ്ടി​ൽ ബ​സ് നി​ർ​ത്തു​ന്ന​തി​നാ​ൽ ബ​സി​ന​ക​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് അ​മി​ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ദീ​ർ​ഘ​നേ​രം ബ​സി​ന​ക​ത്തി​രു​ന്ന് ത​ള​രു​ക​യാ​ണ്. പു​രു​ഷ​യാ​ത്ര​ക്കാ​ർ ചൂ​ടു​കാ​ര​ണം നി​ർ​ത്തി​യി​ട്ട ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി വ്യാ​പാ​ര സ്ഥാ​പ​ന ത​ണ​ലി​ൽ അ​പാ​യം തേ​ടു​ക​യാ​ണ്.

ബ​സ് പു​റ​പ്പെ​ടു​ന്പോ​ൾ ഓ​ടി​ക്ക​യ​റു​കാ​ണ് പ​തി​വ്. സ്റ്റാ​ൻ​ഡി​ക​ത്തു നി​ർ​ത്തി​യി​ടു​ന്ന ബ​സു​ക​ൾ​ക്ക് ത​ണ​ൽ ല​ഭി​ക്കും വി​ധം സ​ണ്‍ ഷെ​യ്ഡ് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്.
വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് കൂ​ടി വ​രാ​നാ​ണ് സാ​ധ്യ​ത. ക​ഴി​ഞ്ഞ വ​ർ​ഷം വേ​ന​ലി​ൽ കൊ​ഴി​ഞ്ഞാ​ന്പാ​റ ഫ​ർ​ക്ക​യി​ൽ താ​പ​നി​ല നാ​ല്പ്പ​തു ഗ്രി​ഗ്രി​യി​ലും കു​ടി​യി​രു​ന്നു.

നി​ര​വ​ധി യാ​ത്ര​ക്കാ​ർ സൂ​ര്യ​ഘാ​ത​ത്തി​ൽ പൊ​ള്ള​ലേ​റ്റി​ട്ടു​മു​ണ്ട്. ഇ​തു കാ​ര​ണം യാ​ത്ര​ക്കാ​ർ പ​ക​ൽ പ​തി​നൊ​ന്നി​നും വൈ​കു​ന്നേ​രം നാ​ലി​നു​മി​ട​യി​ൽ യാ​ത്ര ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​രു​ത്തേ​ന്പ​തി,കൊ​ഴി​ഞ്ഞാ​ന്പാ​റ,ന​ല്ലേ​പ്പി​ള്ളി ഉ​ർ​പ്പെ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ഥ​മാ​ണ് കൊ​ഴി​ഞ്ഞാ​ന്പാ​റ ബ​സ് സ്റ്റാ​ൻ​ഡ്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള യാ​ത്ര​ക്കാ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും ഓ​ട്ടോ​ക​റി​ക്ഷ​ക​ളി​ലു​മാ​യി സ്റ്റാ​ൻ​ഡി​ലെ​ത്തി​യാ​ണ് ദു​ര​ദി​ക്കു​ക​ളി​ലേ​യ്ക്ക് ബ​സ് ക​യ​റു​ന്ന​ത്.