കാ​ൻ​സ​ർ, ക്ഷ​യം,കു​ഷ്ഠരോ​ഗം ദ്വി​ദി​ന പ​രി​ശീ​ല​ന ക്യാ​ന്പ്
Wednesday, February 24, 2021 12:24 AM IST
അ​ഗ​ളി : ആ​രോ​ഗ്യ വ​കു​പ്പും ജി​ല്ലാ ടി​ബി യൂ​ണി​റ്റും സം​യു​ക്ത​മാ​യി വ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​വേ​ണ്ടി​യു​ള്ള ക്യാ​ൻ​സ​ർ ക്ഷ​യ​കു​ഷ്ഠ രോ​ഗ ദ്വി​ദി​ന പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് അ​ഗ​ളി ഇ​എം​എ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​ന്പ് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി ചെ​യ​ർ​പേ​ർ​സ​ണ്‍ കാ​ളി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി ചെ​യ​ർ​പേ​ർ​സ​ണ്‍ മ​ഹേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​സെ​ൽ​വ​രാ​ജ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ആ​ർ.​പ്ര​ഭു​ദാ​സ്, അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ ഹെ​ൽ​ത്ത് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ജൂ​ഡ് ജോ​സ് തോം​സ​ണ്‍, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഡോ.​ലി​ൻ​സി, ഫി​സി​ഷ്യ​ൻ, ഡോ.​ആ​ര്യ, പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ചാ​ർ​ജ്ജ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ,ഡോ.​ഷി​നോ​ജ്, കു​ഷ്ഠ രോ​ഗ നി​വാ​ര​ണ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​യ​ല​ക്ഷ്മി, ഹൗ​സ് സ​ർ​ജ്ജ​ൻ, ബ്ലോ​ക്ക് പി​ആ​ർ​ഒ, ജെ.​പി.​എ​ച്ച്.​എ​ൻ​മാ​ർ, ജെ.​എ​ച്ച്.​ഐ​മാ​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.