വി​ദേ​ശ​ത്തുനി​ന്നും എ​ത്തു​ന്ന​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ക്ക​ണം: ര​മ്യ ഹ​രി​ദാ​സ് എം​പി
Thursday, February 25, 2021 12:00 AM IST
കൊ​ല്ല​ങ്കോ​ട്: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ നി​ർ​ബ​ന്ധി​ത ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം പി​ൻ​വ​ലി​ക്കു​ക​യോ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ക്കു​ക​യോ വേ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ര​മ്യ ഹ​രി​ദാ​സ് എം​പി അ​റി​യി​ച്ചു.
യാ​ത്ര​ക്ക് 72 മ​ണി​ക്കൂ​ർ മു​ൻ​പ് ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദ്ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന പു​തി​യ നി​ർ​ദ്ദേ​ശ​മെ​ന്നും കു​ടും​ബ​സ​മേ​തം നാ​ട്ടി​ൽ എ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഈ ​പു​തി​യ ഉ​ത്ത​ര​വ് മൂ​ലം ഏ​റെ സാ​ന്പ​ത്തി​ക ചെ​ല​വ് വ​രു​ന്നു​ണ്ടെ​ന്നും ഒ​രാ​ളി​ൽ നി​ന്നും പ​രി​ശോ​ധ​ന​ക്ക് 1700 രൂ​പ ഈ​ടാ​ക്കു​ന്ന​താ​യും എം​പി പ​റ​ഞ്ഞു.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ടും ചി​കി​ത്സ​ക്കാ​യും നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് അ​ധി​ക ബാ​ധ്യ​ത വ​രു​ത്തി വെ​ക്കു​ന്ന ന​ട​പ​ടി ഒ​ഴി​വാ​ക്ക​ണം. വി​ദേ​ശ​ത്തു​ള്ള മി​ക്ക എ​യ​ർ​പ്പോ​ർ​ട്ടു​ക​ളി​ലും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് സൗ​ജ​ന്യ​മാ​ണെ​ന്നി​രി​ക്കെ നാ​ട്ടി​ൽ എ​ത്തു​ന്ന പ്ര​വാ​സി​ക​ൾ സ്വ​മേ​ധ​യാ ചെ​ല​വ് വ​ഹി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് നീ​തി​പൂ​ർ​വ്വ​മ​ല്ല. പ്ര​വാ​സി​ക​ൾ അ​ത്യ​ന്തം സാ​ന്പ​ത്തി​ക പ്ര​യാ​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് യാ​ത്രാ​രം​ഭ​ത്തി​ൽ ചെ​യ്ത ടെ​സ്റ്റ് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ എ​യ​ർ​പ്പോ​ർ​ട്ടു​ക​ളി​ലെ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ഒ​ഴി​വാ​ക്കു​ക​യോ അ​ത​ല്ലെ​ങ്കി​ൽ സൗ​ജ​ന്യ​മാ​യി ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നോ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യ്യാ​റാ​വ​ണം. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം മു​ത​ൽ പ്ര​വാ​സി​ക​ളെ ബാ​ധി​ക്കു​ന്ന വി​വി​ധ കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ എ​ടു​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ൾ മ​നു​ഷ്യ​ത്വ ര​ഹി​ത​വും ല​ജ്ജാ​വ​ഹ​വു​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ നി​ന്ന് പ്രാ​യോ​ഗി​ക​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു.