നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പ്: കോ​ളജ് പ്രി​ൻ​സി​പ്പാ​ൾ​മാ​രു​ടെ യോ​ഗം ചേ​ർ​ന്നു
Thursday, February 25, 2021 12:00 AM IST
പാലക്കാട് : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നു​ള്ള അ​വ​സ​രം പ​ര​മാ​വ​ധി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി.
പു​തി​യ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കാ​നു​ള്ള തീ​വ്ര യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ​മാ​ർ​ക്കാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ കn​ക്ട​ർ.
2021 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ്‌​സ് പൂ​ർ​ത്തി​യാ​യ എ​ല്ലാ​വ​ർ​ക്കും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വെ​ബ് സൈ​റ്റു​ക​ളിലൂ​ടെ വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ ക​ഴി​യും. തി​ര​ഞ്ഞെ​ടു​പ്പ് തി​യ്യ​തി തീ​രു​മാ​നി​ക്കു​ന്ന​ത് വ​രെ ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് 1950 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. എ​ല്ലാ കോ​ളേ​ജു​ക​ളി​ലും പു​തി​യ വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും വോ​ട്ട് ചേ​ർ​ക്കു​ന്ന​തി​നും പ്ര​ത്യേ​കം സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ കോ​ളേ​ജ് അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ജി​ല്ലാ ക​ളക്ട​ർ പ​റ​ഞ്ഞു. പു​തു​താ​യി ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കു​ന്ന കോ​ളേ​ജു​ക​ൾ, യൂ​ത്ത് ക്ല​ബ്ബു​ക​ൾ എ​ന്നി​വ​യ്ക്ക് ജി​ല്ലാ കള​ക്ട​റു​ടെ ട്രോ​ഫി ന​ൽ​കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.