ജില്ലയ്ക്കാവശ്യമായ വൃ​ക്ഷ​തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കുക ലക്ഷ്യം: മ​ന്ത്രി.​കെ.​രാ​ജു
Thursday, February 25, 2021 12:16 AM IST
പാ​ല​ക്കാ​ട് : എ​ല്ലാ സ​മ​യ​ത്തും ജി​ല്ല​യ്ക്കും വ​നം വ​കു​പ്പി​നും ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ വൃ​ക്ഷ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് വ​നം വ​കു​പ്പി​ന്‍റെ സ്ഥി​രം ന​ഴ്സ്റി സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വ​നം വ​ന്യ​ജീ​വി മൃ​ഗ​സം​ര​ക്ഷ​ണ ക്ഷീ​ര​വി​ക​സ​ന​മൃ​ഗ​ശാ​ല വ​കു​പ്പ് മ​ന്ത്രി അ​ഡ്വ.​കെ.​രാ​ജു.
ജി​ല്ലാ സാ​മൂ​ഹ്യ വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ള്ളി​ക്കോ​ട് നി​ർ​മ്മി​ച്ച ജി​ല്ല​യി​ലെ സ്ഥി​രം ന​ഴ്സ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ശാ​സ്ത്രീ​യ​വും സ്വാ​ഭാ​വി​ക​മാ​യ രീ​തി​യി​ൽ വൃ​ക്ഷ​ങ്ങ​ൾ, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ഴ്സ​റി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.
ഒ​ല​വ​ക്കോ​ട് ആ​ര​ണ്യ​ഭ​വ​ൻ വൈ​ൽ​ഡ് ലൈ​ഫ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ൻ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ എം.​എ​ൽ.​എ ക്കു ​വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ ജ​യ​പ്ര​കാ​ശ് സ​ന്ദേ​ശം വാ​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ, മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​ജോ​യ്,അ​ഡി​ഷ​ണ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഇ. ​പ്ര​ദീ​പ്കു​മാ​ർ, ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ണ്സ​ർ​വേ​റ്റ​ർ ജി. ​ഹ​രി​കൃ​ഷ്ണ​ൻ നാ​യ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.