109 പേ​ർ​ക്കുകൂടി കോ​വി​ഡ്: രോ​ഗ​മു​ക്തി 343
Thursday, February 25, 2021 12:16 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്നലെ 109 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 40 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 58 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും വ​ന്ന 10 പേ​ർ, ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 343 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 2165 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം കൊ​ല്ലം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും, 3 പേ​ർ കാ​സ​ർ​ഗോ​ഡ്, 5 പേ​ർ ആ​ല​പ്പു​ഴ, 7 പേ​ർ തി​രു​വ​ന​ന്ത​പു​രം, 8 പേ​ർ കോ​ഴി​ക്കോ​ട്, 33 പേ​ർ തൃ​ശ്ശൂ​ർ, 22 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും, 45 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

ഗ​താ​ഗ​ത നി​രോ​ധ​നം ഇ​ന്നുമു​ത​ൽ

ചിറ്റൂർ: മേ​നോ​ൻ പാ​റ ഒ​ഴ​ല​പ്പ​തി റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഇന്നുമു​ത​ൽ മാ​ർ​ച്ച് മൂ​ന്ന് വ​രെ​യും മാ​ർ​ച്ച് അ​ഞ്ച് ആ​റ് തി​യ്യ​തി​ക​ളി​ലും വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ പ​രി​ശി​ക്ക​ൽ സ​ത്രം ക​രു​വ​പ്പാ​റ വ​ഴി തി​രി​ഞ്ഞു പോ​കേ​ണ്ട​താ​ണ്.