ക​ണ്ണ​ന്പ്ര കി​ൻ​ഫ്ര പാ​ർ​ക്ക് പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ഇ​ന്ന്
Thursday, February 25, 2021 12:16 AM IST
പാലക്കാട് : ത​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ ക​ണ്ണ​ന്പ്ര കി​ൻ​ഫ്ര പാ​ർ​ക്ക് പ​ദ്ധ​തി പ്ര​ഖ്യാ​പ​നം മ​ന്ത്രി എ.​കെ ബാ​ല​ൻ ഇ​ന്നുരാ​വി​ലെ 10.30 ന് ​പാ​ല​ക്കാ​ട് ക​ളക്ട​റേ​റ്റി​ൽ നി​ർ​വ​ഹി​ക്കും. എ​ൻ.​എ​ച്ച് 544 ന് ​സ​മീ​പം 2000 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്ക് ആ​രം​ഭി​ക്കു​ന്ന​ത്. ഭ​ക്ഷ്യ വ്യ​വ​സാ​യം, ല​ഘു എ​ൻ​ജി​നീ​യ​റി​ങ് വ്യ​വ​സാ​യം, ര​ത്ന ആ​ഭ​ര​ണ ക്ല​സ്റ്റ​റു​ക​ൾ, പ്ലാ​സ്റ്റി​ക് ഇ​വേ​സ്റ്റ്, ഖ​ര​മാ​ലി​ന്യ റീ​സൈ​ക്ലി​ങ്, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ്, ഇ​ല​ക്ട്രോ​ണി​ക്സ്, ഐ.​ടി, ലോ​ജി​സ്റ്റി​ക്സ്, ഓ​ട്ടോ​മോ​ട്ടീ​വ് എ​ന്നി​ങ്ങ​നെ ഒ​ൻ​പ​ത് മെ​ഗാ വ്യ​വ​സാ​യ ക്ല​സ്റ്റ​റു​ക​ളാ​ണ് വ്യ​വ​സാ​യ പാ​ർ​ക്കി​ൽ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ക​ണ്ണ​ന്പ്ര വ്യ​വ​സാ​യ പാ​ർ​ക്ക് കൊ​ച്ചി പാ​ല​ക്കാ​ട് മേ​ഖ​ല ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വ്യ​വ​സാ​യി​ക മേ​ഖ​ല​യാ​യി മാ​റും. നേ​രി​ട്ടും അ​ല്ലാ​തെ​യു​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് വ്യ​വ​സാ​യ പാ​ർ​ക്ക് പ​ദ്ധ​തി വ​ഴി സൃ​ഷ്ടി​ക്ക​പ്പെ​ടു​ക. പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ലെ 292.89 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. 470 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന ഈ ​പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​നാ​യി ഒ​ന്നാം​ഘ​ട്ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി കൈ​മാ​റി​യ 346 കോ​ടി തു​ട​ർ​ന​ട​പ​ടി​ക്കാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ക​ളക്ട​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 177.11 ഏ​ക്ക​ർ ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.