ലോ​കാ​വ​സാ​നം വ​രെ കാ​ത്തി​രു​ന്നാ​ലും ബിജെപി​ക്കു കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാനാകില്ല: വി​ജ​യ​രാ​ഘ​വ​ൻ
Thursday, February 25, 2021 12:16 AM IST
വ​ട​ക്ക​ഞ്ചേ​രി: ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ൽ ലോ​കാ​വ​സാ​നം വ​രെ കാ​ത്തി​രു​ന്നാ​ലും ബി ​ജെ പി ​ക്ക് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് എ.​വി​ജ​യ​രാ​ഘ​വ​ൻ.​
എ​ൽ ഡി ​എ​ഫി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​യു​ടെ ജി​ല്ലാ സ​മാ​പ​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജാ​ഥാ ക്യാ​പ്റ്റ​ൻ വി​ജ​യ​രാ​ഘ​വ​ൻ.​ബി ജെ ​പി​യു​ടെ വ​ർ​ഗീ​യ​ത​യി​ൽ രാ​ജ്യം അ​പ​ക​ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്പോ​ഴും സ്ഥി​തി​വി​ശേ​ഷം ച​ർ​ച്ച ചെ​യ്യാ​ൻ പോ​ലും കോ​ണ്‍​ഗ്ര​സി​ന് ക​ഴി​യാ​തെ അ​ശ​ക്ത​മാ​യി​രി​ക്കു​ന്നു.
ദേ​ശീ​യ നേ​താ​വ് എ​ന്ന​തി​ൽ നി​ന്നു ചു​രു​ങ്ങി രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ലെ എം ​പി മാ​ത്ര​മാ​യെ​ന്നും കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സ് ഗ​തി കി​ട്ടാ​തെ ക​ള​വു​ക​ളും അ​സ​ത്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.​വ​ട​ക്ക​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സി.​വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മ​ന്ത്രി എ.​കെ.​ബാ​ല​ൻ, മു​ൻ മ​ന്ത്രി കെ.​പി.​രാ​ജേ​ന്ദ്ര​ൻ, സി.​കെ.​രാ​ജേ​ന്ദ്ര​ൻ, സു​രേ​ഷ് രാ​ജ്, മു​ൻ മ​ന്ത്രി കെ.​ഇ.​ഇ​സ്മാ​യി​ൽ, മു​ൻ എം ​പി സ​തീ​ദേ​വി, സി.​കെ.​ചാ​മു​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജാ​ഥ ഇ​ന്ന് തൃ​ശൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും.