ഭൂ​മി ഏ​റ്റെ​ടു​ക്ക​ലിനു വേ​ഗ​ത വേണമെന്നു ഭൂ​വു​ട​മ​ക​ൾ
Friday, February 26, 2021 12:20 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ഒൗ​ദ്യോ​ഗി​ക​മാ​യി ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​ത വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഭൂ​വു​ട​മ​ക​ൾ.

അ​ഞ്ചു വ​ർ​ഷ​ത്തോ​ള​മാ​യു​ള്ള കാ​ത്തി​രി​പ്പ് ഇ​നി​യും അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഭൂ​വു​ട​മ​ക​ളെ​ല്ലാം.2016ൽ ​ആ​ദ്യ​ത്തി​ൽ തു​ട​ങ്ങി​യ​താ​ണ് ക​ണ്ണ​ന്പ്ര വി​ല്ലേ​ജി​ലെ ഭൂ​മി വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ. ഇ​തു സം​ബ​ന്ധി​ച്ച് ഗ​സ​റ്റ് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​തി​നാ​ൽ 470 ഏ​ക്ക​ർ വ​രു​ന്ന കൃ​ഷി​ഭൂ​മി ത​രി​ശ്ശി​ടു​ന്ന സ്ഥി​തി​യി​ലേ​ക്ക് മാ​റി. ഭൂ​മി വി​ൽ​ക്കാ​നോ പ​ണ​യ​പ്പെ​ടു​ത്താ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​യി.

ഇ​ത് കൃ​ഷി​യി​ൽ നി​ന്നും വ​രു​മാ​നം ക​ണ്ടെ​ത്തി ക​ഴി​ഞ്ഞി​രു​ന്ന ഭൂ​വു​ട​മ​ക​ൾ​ക്ക് വ​ലി​യ ആ​ഘാ​ത​മേ​ൽ​പി​ച്ചു. പ​ച്ച​പ്പ് മൂ​ടി​യ ഭൂ​പ്ര​ദ്ദേ​ശം ക്ഷ​യി​ക്കാ​ൻ തു​ട​ങ്ങി​യ​തും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വൈ​കു​ന്ന​തും ഉ​ട​മ​ക​ളെ ഏ​റെ വേ​ദ​നി​പ്പി​ച്ചു.

​ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത​യാ​ക്കി വി​ക​സി​പ്പി​ക്കാ​ൻ ഭൂ​മി ഏ​റ്റെ​ടു​ത്ത​ത് ഭൂ​വു​ട​മ​ക​ളെ അ​പ​മാ​നി​ക്കും വി​ധം ന​ന്നേ വി​ല കു​റ​ച്ചാ​യി​രു​ന്നു. ഈ ​ദു​ര​നു​ഭ​വം മു​ന്നി​ൽ ക​ണ്ടാ​ണ് തു​ട​ക്കം മു​ത​ൽ ത​ന്നെ ഭൂ​വു​ട​മ​ക​ൾ സം​ഘ​ടി​ക്കു​ക​യും ന്യാ​യ​വി​ല എ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യും ചെ​യ്ത​ത്. 2013ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​രം ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് ഭൂ​രി​ഭാ​ഗം ഭൂ​വു​ട​മ​ക​ളും ഇ​പ്പോ​ഴു​ള്ള​ത്.

പ്ര​ദ്ദേ​ശ​ത്തെ ഉ​യ​ർ​ന്ന ആ​ധാ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​തി​ൽ നി​ന്നും ശ​രാ​ശ​രി ക​ണ്ടാ​ണ് അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ നി​യ​മ​പ്ര​കാ​രം മു​ന്നോ​ട്ട് പോ​യാ​ൽ സെ​ന്‍റി​ന് 1,18,500 രൂ​പ​യും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും അ​ർ​ഹ​ത​യു​ണ്ടാ​കു​മെ​ന്ന് ക​ർ​ഷ​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പാ​റ​യി​ൽ പ​റ​ഞ്ഞു.​

ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ലെ 159 ഭൂ​വു​ട​മ​ക​ളെ ജി​ല്ലാ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​ക്കാ​ഴ്ച​ക്ക് വി​ളി​ച്ച​പ്പോ​ഴും നി​യ​മ​പ്ര​കാ​ര​മു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ലാ​കും ന​ട​ക്കു​ക​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രും അ​റി​യി​ച്ചി​ട്ടു​ണ്ട്.

വി​ല​ക​ൾ നി​ശ്ച​യി​ച്ച് ഉ​ട​ന​ടി പ​ണം വി​ത​ര​ണം ന​ട​ക്കു​മെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് ക​ർ​ഷ​ക​രെ​ല്ലാം. 2000 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് 346 കോ​ടി രൂ​പ​യാ​ണ് കി​ൻ​ഫ്ര​ക്ക് കൈ​മാ​റി​യി​ട്ടു​ള്ള​ത്. 470 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ 292 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്.