തമിഴ്നാട്ടിലെ 34 ജില്ലകളിൽ ഭൂ​ഗ​ർ​ഭജ​ല നി​ര​പ്പ് വ​ർ​ധി​ച്ചു
Friday, February 26, 2021 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ : തി​രു​പ്പൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 34 ജി​ല്ല​ക​ളി​ലെ ഭൂ​ഗ​ർ​ഭ ജ​ല നി​ര​പ്പ് വ​ർ​ധി​ച്ച​താ​യി സ​ർ​വേ റി​പ്പോ​ർ​ട്ടു​ക​ൾ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് വ​ർ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.
2020 ഡി​സം​ന്പ​ർ മു​ത​ൽ 2021 ജ​നു​വ​രി വ​രെ ന​ട​ത്തി​യ സ​ർ​വേ​യി​ൽ പെ​ര​ന്പ​ല്ലൂ​ർ (3.06 മീ​റ്റ​ർ), അ​രി​യ​ല്ലൂ​ർ (2.38മീ​റ്റ​ർ) ക​ള്ള​ക്കു​റി​ച്ചി (2.87മീ​റ്റ​ർ), എ​ന്നീ ജി​ല്ല​ക​ളി​ലെ ജ​ല​നി​ര​പ്പ് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. കാ​ഞ്ചി​പു​രം (0.15 മീ​റ്റ​ർ) ത​ഞ്ചാ​വൂ​ർ (0.07 മീ​റ്റ​ർ), ക​ന്യാ​കു​മാ​രി (0.27) ജി​ല്ല​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു.
തി​രു​പ്പൂ​ർ ജി​ല്ല​യി​ൽ 2020 ജ​നു​വ​രി​യി​ൽ ഉ​ള്ള​തി​നെ​ക്കാ​ൾ 2021 ജ​നു​വ​രി​യി​ൽ ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് 0.51 മീ​റ്റ​ർ ആ​യി വ​ർ​ധി​ച്ചു. കോ​യ​ന്പ​ത്തൂ​ർ, നീ​ല​ഗി​രി, ഈ ​റോ​ഡ്, സേ​ലം, നാ​മ​ക്ക​ൽ ജി​ല്ല​ക​ളി​ലെ ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് 2020നെ ​അ​പേ​ക്ഷി​ച്ച് 2021ൽ ​കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.
വിദേശത്തുനിന്നും എത്തുന്നവർക്കു
കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം
കോ​യ​ന്പ​ത്തൂ​ർ : വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്കു വ​രു​ന്ന​വ​ർ 3 ദി​വ​സ​ത്തി​ന്നു​ള്ളി​ൽ നി​ർ​ബ​ന്ധ​മാ​യും കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം ഓ​ണ്‍​ലൈ​നാ​യി അ​പ്ലോ​ഡ് ചെ​യ്യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു.
അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രി​ക്ക​ണം.
കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്കു വ​രു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഏ​ഴു ദി​വ​സം ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യ​ണം. ഒ​രു സ്ട്രീ​റ്റി​ലെ മൂ​ന്നു വീ​ടു​ക​ളി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ണ്ടെ​ങ്കി​ൽ ആ ​പ്ര​ദേ​ശ​ത്തെ 14 ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണാ​യി മാ​റ്റ​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.