ചി​ന​ക്ക​ത്തൂ​രി​ൽ പൂ​രം ആ​ഘോ​ഷി​ച്ചു
Saturday, February 27, 2021 11:45 PM IST
ഒ​റ്റ​പ്പാ​ലം: പു​ല​ർ​ച്ചെ ആ​റി​ന് അ​നു​ഷ്ഠാ​ന ക​ലാ​രൂ​പ​ങ്ങ​ളാ​യ പൂ​ത​ൻ തി​റ​ക​ൾ ദേ​വി​യെ വ​ണ​ങ്ങാ​ൻ എ​ത്തി​യ​തോ​ടു കൂ​ടി​യാ​ണ് ചി​ന​ക്ക​ത്തൂ​രി​ൽ പൂ​രം പി​റ​ന്ന​ത്. രാ​വി​ലെ ആ​റി​ന് ആ​റാ​ട്ടി​ന് അ​ക​ന്പ​ടി​യാ​യി ക്ഷേ​ത്രം മ​തി​ല​ക​ത്ത് പ​ന​മ​ണ്ണ ശ​ശി പൊ​തു​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റാ​ട്ട് മേ​ളം കൊ​ട്ടി​ക്ക​യ​റി. താ​ഴെ കാ​വി​ൽ കൊ​ടി ഇ​റ​ക്കി​യ​തോ​ടെ തി​രു​ന​ട അ​ട​ച്ചു. ചി​ന്നെ മേ​ൽ കാ​വി​ല​മ്മ​ക്കാ​ണ് പൂ​രം.

ഉ​ച്ച​യ്ക്ക് ഏ​ഴു ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് പൂ​രം പു​റ​പ്പാ​ട് ന​ട​ന്നു. ദേ​ശ ക​രു​ത്തി​ന്‍റെ ചു​മ​ലി​ലേ​റി കോ​ല​ങ്ങ​ൾ കാ​വി​ലെ​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് പൂ​ര​പ്പ​റ​ന്പി​ൽ കി​ഴ​ക്ക് പ​ടി​ഞ്ഞാ​റ് പ​ന്തി​ക​ളി​ലാ​യി 16 കു​തി​ര കോ​ല​ങ്ങ​ൾ അ​ണി​നി​ര​ന്നു. കു​തി​ര ക​ളി​ക്ക് പ​ക​രം കു​തി​ര​ക​ളെ തൊ​ഴു​കി​പ്പി​ച്ച് പ​ന്തി​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം ഉ​ണ്ടാ​യ​ത്. തേ​ര് ത​ട്ടിന്മേൽ കൂ​ത്ത് വ​ഴി​പാ​ട് കു​തി​ര​ക​ൾ എ​ന്നി​വ​യും ദേ​വി​യെ വാ​ങ്ങാ​നെ​ത്തി. ഉ​ച്ച​ക്ക് പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ഗ​ജ​വീ​രന്മാർ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ക്ഷേ​ത്ര ന​ട​യി​ൽ എ​ത്തി. ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ ആ​ന​ക​ൾ വി​ധം 7 ഗ​ജ​വീ​രന്മാർ ആ​ണ് ഇ​ത്ത​വ​ണ പൂ​ര​ത്തി​ന് അ​ണി​നി​ര​ന്ന​ത്. അ​സ്ത​മ​യ സൂ​ര്യ​ന്‍റെ പൊ​ൻ​പ്ര​ഭ​യി​ൽ പാ​ണ്ടി​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പ് ന​ട​ന്ന​ത്.

കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ൽ ആ​ണ് മേ​ളം അ​ര​ങ്ങേ​റി​യ​ത്. ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന രാ​ത്രി പൂ​രം ഞാ​യ​റാ​ഴ്ച്ച പു​ല​ർ​ച്ചെ വീ​ണ്ടും ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ എ​ത്തും. പാ​ണ്ടി​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ കൂ​ട്ടി എ​ഴു​ന്ന​ള്ളി​പ്പ് പൂ​ർ​ത്തി​യാ​ക്കും. ഉ​പ​ചാ​രം ചൊ​ല്ലി പി​രി​യും. തേ​ര് ,ത​ട്ടി​ൻ മേ​ൽ കൂ​ത്ത് എ​ന്നി​വ ദേ​വി​യെ വ​ണ​ങ്ങാ​നെ​ത്തും. പി​ന്നാ​ലെ കു​തി​ര​ക​ൾ കൂ​ടി തൊ​ഴു​തു മ​ട​ങ്ങും.

ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന് ഇ​ത്ത​വ​ണ ആ​ന​ക​ളു​ടെ എ​ണ്ണം 27 നി​ന്ന് ഏ​ഴാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ ഗ​ജ​വീ​ര​ൻ​മാ​രാ​ണ് കോ​ല​മേ​ന്തി​യ​ത്. ഒ​റ്റ​പ്പാ​ലം ദേ​ശ​ത്തി​നു വേ​ണ്ടി മ​നി​ശ്ശേ​രി ര​ഘു​റാം, പാ​ല​പ്പു​റം ദേ​ശ​ത്തി​നു വേ​ണ്ടി പാ​റ​മേ​ക്കാ​വ് ശ്രീ​പ​ത്മ​നാ​ഭ​ൻ, മീ​റ്റ്ന ദേ​ശ​ത്തി​നു വേ​ണ്ടി ചെ​ർ​പ്പു​ള​ശ്ശേ​രി അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, എ​റ​ക്കോ​ട്ടി​രി ദേ​ശ​ത്തി​നു വേ​ണ്ടി കു​ട്ട​ൻ​കു​ള​ങ്ങ​ര അ​ർ​ജു​ന​ൻ, പ​ല്ലാ​ർ​മം​ഗ​ലം ദേ​ശ​ത്തി​നു വേ​ണ്ടി മം​ഗ​ലാം​കു​ന്ന് ശ​ര​ണ്‍ അ​യ്യ​പ്പ​ൻ, തെ​ക്ക് മം​ഗ​ലം ദേ​ശ​ത്തി​ന് ചി​റ​ക്ക​ൽ കാ​ളി​ദാ​സ​ൻ, വ​ട​ക്കും മം​ഗ​ലം ദേ​ശ​ത്തി​നു വേ​ണ്ടി മം​ഗ​ലാം​കു​ന്ന് അ​യ്യ​പ്പ​ൻ എ​ന്നീ ആ​ന​ക​ളു​മാ​ണ് തി​ട​ന്പ് ഏ​ന്തി​യ​ത്.