കോവിഡ് സെന്‍റർ സാമഗ്രികൾ മാറ്റിയില്ല: പ​ന്ത​ലാം​പാ​ടം സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ സ്ഥ​ല​മി​ല്ല
Saturday, February 27, 2021 11:45 PM IST
വ​ട​ക്ക​ഞ്ചേ​രി : പ​ന്ത​ലാം​പാ​ടം മേ​രി​മാ​താ ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ സ്ഥ​ല​മി​ല്ല. സ്കൂ​ളി​നെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​ക്കി മാ​റ്റി​യ​ത് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ഇ​വി​ടെ​കൊ​ണ്ടു​വ​ന്ന സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ വ​രാ​ന്ത​യി​ലി​രു​ന്ന് പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

നി​ര​വ​ധി ത​വ​ണ സ്കൂ​ൾ അ​ധി​കൃ​ത​രും പി​ടി​എ ക​മ്മി​റ്റി​യും പ​ഞ്ചാ​യ​ത്തി​ലും ആ​ർ​ജെ​ഡി​യി​ലും പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും സാ​ധാ​ന​ങ്ങ​ൾ മാ​റ്റാ​ൻ ന​ട​പ​ടി​യാ​യി​ല്ല. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലേ ത​ങ്ങ​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യു​വാ​ൻ സാ​ധി​ക്കൂ എ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത്.

ഇ​തോ​ടെ പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്കു​വ​രു​ന്ന കു​ട്ടി​ക​ളെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് എ​വി​ടെ ഇ​രു​ത്തു​മെ​ന്ന അ​ങ്ക​ലാ​പ്പി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി കൊ​ണ്ടു​വ​ന്ന നൂ​റു​ക​ണ​ക്കി​ന് ക​ട്ടി​ലു​ക​ളും ബെ​ഡ്ഡു​ക​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും ക്ലാ​സ് റൂ​മു​ക​ളി​ൽ കെ​ട്ടി​ക്കി​ക്കു​ക​യാ​ണ്. ഇ​വ മാ​റ്റി​യാ​ൽ മാ​ത്ര​മേ പ​രീ​ക്ഷ സു​ഗ​മ​മാ​യി ന​ട​ത്താ​നാ​കൂ. ഒ​രു ക്ലാ​സ് റൂ​മി​ൽ 20 കു​ട്ടി​ക​ളെ​യാ​ണ് ഇ​രു​ത്താ​ൻ പ​റ്റൂ. ഐ​ഇ​ഡി കു​ട്ടി​ക​ളെ 8 പേ​രെ മാ​ത്ര​മെ ഒ​രു ക്ലാ​സ് റൂ​മി​ൽ ഇ​രു​ത്താ​ൻ പ​റ്റു​ക​യു​ള്ളു. ഇ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൊ​തു​പ​രീ​ക്ഷ എ​ഴു​താ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലെ സാ​ധ​ന​ങ്ങ​ൾ ഉ​ട​ന​ടി മാ​റ്റ​ണ​മെ​ന്നും പി​ടി​എ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഹൈ​സ്കൂ​ളി​ൽ 300 കു​ട്ടി​ക​ളും ഹ​യ​ർ​സെ​ക്ക​ൻഡറി​യി​ൽ 125 കു​ട്ടി​ക​ളും പൊ​തു​പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. സ​ർ​ക്കാ​ർ നി​യ​മ​മ​നു​സ​രി​ച്ച് നി​ശ്ചി​ത കു​ട്ടി​ക​ളെ മാ​ത്ര​മേ ഒ​രു ക്ലാ​സി​ൽ ഇ​രു​ത്താ​ൻ ക​ഴി​യൂ. ഇ​തി​നാ​ൽ കോ​വി​ഡ് സാ​മ​ഗ്രി​ക​ൾ മാ​റ്റാ​ൻ അ​ടി​യ​ന്തി​ര​മാ​യി ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ജോ അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷീ​ബ പ്ര​മോ​ദ്, ജോ​സ്.​വി.​ജോ​ർ​ജ്, ടി.​സി.​ഷാ​ജി, ഗോ​വി​ന്ദ​ൻ​കു​ട്ടി, സി.​ജെ.​ബി​ജു​മോ​ൻ, ആ​ൻ​സി സാ​ജു. ഇ.​സി.​സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.