മണപ്പുള്ളിക്കാവ് വേല ആഘോഷിച്ചു
Thursday, March 4, 2021 11:52 PM IST
പാ​ല​ക്കാ​ട്: കോവിഡ് നി​യ​ന്ത്ര​ണങ്ങ​ൾ പാ​ലി​ച്ച് ന​ഗ​ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ മ​ണ​പ്പു​ള്ളി​ക്കാ​വ് വേ​ല ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി ആ​ഘോ​ഷി​ച്ചു. വ​ണ്ടി​വേ​ഷ​ങ്ങ​ളും ഇ​ത​ര അ​ല​ങ്കാ​ര​ങ്ങ​ളും ഇ​ത്ത​വ​ണ ഒ​ഴു​വാ​ക്കി​യ​ത് പൂ​ര​പ്രേ​മി​ക​ളെ നി​രാ​ശ​രാ​ക്കി​യെ​ങ്കി​ലും എ​ഴു​ന്ന​ള്ള​ത്തും ച​ട​ങ്ങു​ക​ളും സാ​ധാ​ര​ണ​രീ​തി​യി​ൽ ത​ന്നെ ന​ട​ന്നു. നി​യ​ന്ത്ര​ണങ്ങ​ൾ​ക്കി​ട​യി​ലും ആ​വേ​ശ​മാ​യ വേ​ല കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി എ​ത്തി​യ​ത്. കോ​ട്ട​മൈ​താ​ന​ത്തെ ന​ഗ​ര പ്ര​ദ​ക്ഷി​ണ സം​ഗ​മ​ത്തി​നും രാ​വി​ലെ മു​ത​ൽ അ​ന്പ​ല​ത്തി​ലേ​ക്ക് തൊ​ഴാ​നു​മാ​യി ഭ​ക്ത​ർ എ​ത്തി​യി​രു​ന്നു.
കി​ഴ​ക്കേ യാ​ക്ക​ര മ​ണ​പ്പു​ള്ളി​ക്കാ​വി​ൽ നി​ന്ന് മൂ​ന്നാ​ന​ക​ളെ​യും പ​ടി​ഞ്ഞാ​റെ യാ​ക്ക​ര കൊ​പ്പം, വ​ട​ക്ക​ന്ത​റ, മു​ട്ടി​ക്കു​ള​ങ്ങ​ര, ക​ള്ളി​ക്കാ​ട് ദേ​ശ വേ​ല​ക​ൾ​ക്ക് ഓ​രോ ആ​ന​ക​ളെ വീ​ത​വും എ​ഴു​ന്ന​ള്ളി​ച്ചു. കി​ഴ​ക്കേ യാ​ക്ക​ര മ​ണ​പ്പു​ള്ളി​ക്കാ​വി​ൽ രാ​വി​ലെ 9.30ന് ​കാ​ഴ്ച​ശീ​വേ​ലി, വൈ​കീ​ട്ട് നാ​ലി​ന് കോ​ട്ട​മൈ​താ​ന​ത്തേ​ക്ക് ന​ഗ​ര പ്ര​ദ​ക്ഷി​ണം ന​ട​ന്നു. അ​ഞ്ചി​ന് കോ​ട്ട​മൈ​താ​ന​ത്ത് എ​ത്തി രാ​ത്രി ഒ​ന്പ​തോ​ടെ കാ​വു​ക​യ​റി. തു​ട​ർ​ന്ന് പ​ഞ്ചാ​രി​മേ​ളം ന​ട​ന്നു.
പ​ടി​ഞ്ഞാ​റെ യാ​ക്ക​ര വി​ശ്വേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ പൂ​ജ​ക​ൾ​ക്ക് ശേ​ഷം കാ​ഴ്ച​ശീ​വേ​ലി​യും പ​ഞ്ച​വാ​ദ്യ​വും ന​ട​ന്നു. വൈ​കീ​ട്ട് ഒ​രു ആ​ന സ​ഹി​തം ഭ​ഗ​വ​തി​യു​ടെ ന​ഗ​ര​പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ആ​റി​ന് കോ​ട്ട​മൈ​താ​ന​ത്ത് കൊ​പ്പം, വ​ട​ക്ക​ന്ത​റ, മു​ട്ടി​കു​ള​ങ്ങ​ര, ക​ള്ളി​ക്കാ​ട് ദേ​ശ​വേ​ല​ക​ളു​മാ​യി സം​ഗ​മി​ച്ചു.കൊ​പ്പം മ​ണ​പ്പു​ള്ളി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ പൂ​ജ​ക​ൾ​ക്ക് ശേ​ഷം പ​ത്തി​ന് കാ​ഴ്ച​ശീ​വേ​ലി ന​ട​ന്നു. വൈ​കീ​ട്ട് ക​തി​ർ​ക്കു​ട​യു​മാ​യി കോ​ട്ട​മൈ​താ​ന​ത്ത് എ​ഴു​ന്ന​ള്ള​ത്ത്. കോ​ട്ട​മൈ​താ​ന​ത്ത് എ​ത്തി പ​ടി​ഞ്ഞാ​റെ യാ​ക്ക​ര, വ​ട​ക്ക​ന്ത​റ മു​ട്ടി​ക്കു​ള​ങ്ങ​ര ദേ​ശ വേ​ല​ക​ളു​മാ​യി സം​ഗ​മി​ച്ച് തി​രി​ച്ചെ​ഴു​ന്ന​ത്തും ന​ട​ന്നു.
വ​ട​ക്ക​ന്ത​റ, മു​ട്ടി​ക്കു​ള​ങ്ങ​ര, ക​ള്ളി​ക്കാ​ട് ഇ​ത​ര ദേ​ശ​ങ്ങ​ളു​ടെ എ​ഴു​ന്ന​ള്ള​ത്ത് വൈ​കി​ട്ട് മൂ​ന്നി​ന് ശേ​ഷം ആ​രം​ഭി​ച്ച് കോ​ട്ട​മൈ​താ​ന​ത്ത് എ​ത്തി കൊ​പ്പം, പ​ടി​ഞ്ഞാ​റെ യാ​ക്ക​ര വേ​ല​ക​ളു​മാ​യി അ​ണി​നി​ര​ന്നു. തു​ട​ർ​ന്ന് യാ​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ​ത്തി തി​രി​ച്ചെ​ഴു​ന്ന​ള്ളും. പ​ടി​ഞ്ഞാ​റെ യാ​ക്ക​ര മ​ണ​പ്പു​ള്ളി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് രാ​വി​ലെ പൂ​ജ​യ്ക്ക് ശേ​ഷം ഒ​ന്പ​തി​ന് ഭ​ഗ​വ​തി​യു​ടെ വാ​ളും പീ​ഠ​വും മ​ണ​പ്പു​ള്ളി​ക്കാ​വി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ചു. ക​ർ​ശ​ന നി​യ​ന്ത്ര​ണ പാ​ലി​ച്ചാ​ണ് ച​ട​ങ്ങു​ക​ളെ​ല്ലാം ന​ട​ന്ന​ത്.