റെ​യി​ൽ​വേ ഡി​വി​ഷ​ൻ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ്ണ​യും ന​ട​ത്തി
Sunday, March 7, 2021 12:08 AM IST
പാ​ല​ക്കാ​ട്: റെ​യി​ൽ​വേ ട്രാ​ക്ക് മെ​യി​ന്‍റ​ന​ൻ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​എ​സ്ഐ, പി​എ​ഫ് എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക, റെ​യി​ൽ​വേ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, റെ​യി​ൽ​വേ അ​ധി​ക​ാരി​ക​ളും ക​രാ​റു​കാ​രു​മാ​യു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് റെ​യി​ൽ​വേ ഡി​വി​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് റെ​യി​ൽ​വേ ക​ണ്‍​സ്ട്ര​ക്ഷ​ൻ ലേ​ബേ​ഴ്സ് യൂ​ണി​യ​ൻ മാ​ർ​ച്ച് ന​ട​ത്തി.

പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ണ്ടും സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ ടി.​കെ.​അ​ച്യു​ത​ൻ നി​ർ​വ്വ​ഹി​ച്ചു.
യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഭ​ര​ത​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. യൂ​ണി​യ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​എം.​ജോ​ണി അ​ധ്യ​ക്ഷ​നാ​യി.