കുരങ്ങ്, കാട്ടുപന്നി, മാൻ! കാട്ടുമൃഗ ശല്യത്തിൽ വ​ല​ഞ്ഞ് മ​ല​യോ​ര​ ക​ർ​ഷ​ക​ർ
Sunday, March 7, 2021 12:10 AM IST
വ​ട​ക്ക​ഞ്ചേ​രി: വേ​ന​ൽ ക​ടു​ത്ത​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ കു​ര​ങ്ങു ശ​ല്യം രൂ​ക്ഷ​മാ​യി. കൂ​ട്ട​മാ​യെ​ത്തു​ന്ന വാ​ന​ര​പ​ട വി​ള​ക​ൾ​ക്ക് വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. തെ​ങ്ങി​ൽ ക​യ​റി ക​രി​ക്കെ​ല്ലാം ക​ടി​ച്ച് മു​റി​ച്ച് ന​ശി​പ്പി​ക്കും. ക​രി​ക്ക് വെ​ള്ള​ത്തി​ന്‍റെ രു​ചി​യ​റി​ഞ്ഞ കു​ര​ങ്ങ​ന്മാ​ർ പി​ന്നെ സ്ഥ​ലം വി​ട്ടു പോ​കി​ല്ല.

വെ​ള്ളം കു​ടി​ച്ച് ക​രി​ക്ക് വ​ലി​ച്ചെ​റി​യും. വേ​ന​ലാ​യാ​ൽ തെ​ങ്ങി​ലൊ​ന്നും മ​ച്ചി​ങ്ങ​യോ ക​രി​ക്കോ കാ​ണി​ല്ല. ക​ർ​ഷ​ക​ർ​ക്ക് കി​ട്ടു​ന്ന​ത് തൊ​ണ്ട് മാ​ത്ര​മാ​ണ്. അ​തും ഓ​ട്ട​യോ​ടു​കൂ​ടി​യ​താ​കും. മ​ല​യ​ണ്ണാ​നും ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന​തി​ൽ പി​ന്നി​ല​ല്ല. ഇ​വ​രു​ടെ​യൊ​ക്കെ ക​ണ്ണി​ൽ​പ്പെ​ടാ​തെ ഏ​തെ​ങ്കി​ലും നാ​ളി​കേ​രം പാ​ക​മാ​യി താ​ഴെ വീ​ണാ​ൽ അ​ടി​യി​ലി​രു​ന്ന് പ​ണി​യെ​ടു​ക്കാ​ൻ മു​ള്ള​ൻ​പ​ന്നി​യും കാ​ട്ടു​പ​ന്നി​യു​മു​ണ്ട്.

ആ​ളു​ക​ൾ ക​ന്പി പാ​ര​യി​ൽ നാ​ളി​കേ​രം പൊ​ളി​ക്കു​ന്ന​തു​പോലെ അ​തി​വി​ദ​ഗ്ദ്ധ​മാ​യി കാ​ട്ടു​പ​ന്നി നാ​ളി​കേ​ര​ത്തി​ലെ ച​കി​രി നീ​ക്കി തേ​ങ്ങ അ​ക​ത്താ​ക്കും. ച​ക്ക, മാ​ങ്ങ, ക​ശു​മാ​ങ്ങ, പേ​ര​ക്ക, പ​പ്പാ​യ തു​ട​ങ്ങി ക​ർ​ഷ​ക​ർ അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കു​ന്ന വി​ള​ക​ളെ​ല്ലാം കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ഭ​ക്ഷ​ണ​മാ​ക്കു​ക​യാ​ണ്.

മ്ലാ​വ്, മാ​ൻ കൂ​ട്ട​ങ്ങ​ളും പ​ര​മാ​വ​ധി ദ്രോ​ഹ ന​ട​പ​ടി​ക​ളു​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ലെ നി​ത്യ​സ​ന്ദ​ർ​ശ​ക​രാ​യു​ണ്ട്. ദേ​ഹ​ത്തെ ക​ടി മാ​റ്റാ​ൻ കു​രുമു​ള​കി​ന്‍റെ താ​ങ്ങ് ത​ടി​യാ​യി വ​ള​ർ​ത്തു​ന്ന മു​രി​ങ്ങ​യി​ലാ​ണ് ഉ​ര​ക്കു​ക. കൂ​ട്ട​മാ​യെ​ത്തു​ന്ന മാ​നു​ക​ൾ മാ​റി മാ​റി ഈ ​പ​ണി​യെ​ടു​ത്താ​ൽ മു​രി​ങ്ങ ഒ​ടി​ഞ്ഞു വീ​ഴും. പ​പ്പാ​യ മ​ര​ങ്ങ​ളു​ടെ സ്ഥി​തി​യും ഇ​തു ത​ന്നെ.

തോ​ട്ട​ങ്ങ​ളി​ലും വ​നാ​തി​ർ​ത്തി ക​ളി​ലു​മെ​ല്ലാം ത​ല​ങ്ങും വി​ല​ങ്ങു​മൊ​ക്കെ ഇ​പ്പോ​ൾ സോ​ളാ​ർ ഫെ​ൻ​സിം​ഗ് ഉ​ള്ള​തി​നാ​ൽ ആ​ന​ശ​ല്യ​ത്തി​ന് ചെ​റി​യ ആ​ശ്വാ​സ​മു​ണ്ട്. കാ​ട്ടു​മൃ​ഗ​ശ​ല്യ​വും പ്ര​കൃ​തി​ക്ഷോ​ഭ​വും അ​തി​ജീ​വി​ച്ച് ജീ​വി​തം ക​രു​പി​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​രി​സ്ഥി​തി​ലോ​ലം, ബ​ഫ​ർ​സോ​ണ്‍ എ​ന്നെ​ല്ലാ​മു​ള്ള നി​യ​മ​ങ്ങ​ൾ കൊ​ണ്ട് വ​ന്ന് ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത സ്ഥി​തി ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.