ജി​ല്ല​യി​ൽ പു​തുതാ​യി 1316 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ; ഒ​രു ബൂ​ത്തി​ൽ 1000 വോ​ട്ട​ർ​മാ​ർ
Sunday, March 7, 2021 12:23 AM IST
പാ​ല​ക്കാ​ട് : നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ പു​തി​യ​താ​യി 1316 പോ​ളി​ങ് ബൂ​ത്തു​ക​ൾ​ക്ക് കൂ​ടി തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കി. 1242 പോ​ളി​ങ് ബൂ​ത്തു​ക​ൾ സ്ഥി​രം കെ​ട്ടി​ട​ത്തി​ലും 74 എ​ണ്ണം താ​ൽ​കാ​ലി​ക കെ​ട്ടി​ട​ത്തി​ലു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ 2109 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

പു​തി​യ​താ​യി അം​ഗീ​ക​രി​ച്ച 1316 ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ 3425 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ക. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു പോ​ളിം​ഗ് ബൂ​ത്തി​ൽ പ​ര​മാ​വ​ധി 1000 പേ​രെ​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.