ര​ജി​സ്റ്റ​ർ ചെ​യ്യാം
Sunday, March 7, 2021 12:23 AM IST
പാ​ല​ക്കാ​ട് :സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​നു കീ​ഴി​ൽ പ​ത്ത്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, തു​ല്യ​ത കോ​ഴ്സു​ക​ളി​ലേ​ക്കും, പ​ച്ച​മ​ല​യാ​ളം, അ​ച്ഛീ​ഹി​ന്ദി, ഗു​ഡ് ഇം​ഗ്ലീ​ഷ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കും 50 രൂ​പ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് 10 വ​രെ​യും 200 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് 15 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഏ​ഴാം ത​രം വി​ജ​യി​ച്ച് 17 വ​യ​സ്‌​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് പ​ത്താം​ത​ര​ത്തി​ലേ​ക്കും പ​ത്താം​ത​രം വി​ജ​യി​ച്ച് 22 വ​യ​സ്‌​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​ത​യി​ലേ​ക്കും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. കൊ​മേ​ഴ്സ്, ഹ്യൂ​മാ​നി​റ്റീ​സ് വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​ത കോ​ഴ്സ്. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ല്ല. ര​ജി​സ്ട്രേ​ഷ​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലെ സാ​ക്ഷ​ര​താ​മി​ഷ​ൻ പ്രേ​ര​കു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലു​ള്ള ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ൻ ഓ​ഫീ​സു​മാ​യോ 04912505179 ന​ന്പ​രി​ലോ ബ​ന്ധ​പ്പെ​ടാം.