വ​ട​ക്ക​ഞ്ചേ​രി ആ​റാ​ട്ട് വേ​ല​ക്ക് കൂ​റ നാ​ട്ടി
Sunday, March 7, 2021 12:23 AM IST
വ​ട​ക്ക​ഞ്ചേ​രി: കൊ​ടി​കാ​ട്ടു​കാ​വ് കാ​ർ​ത്തി​ക തി​രു​നാ​ൾ ദേ​ശ​വേ​ല​ക്ക് കൂ​റ നാ​ട്ടി. വി​വി​ധ ദേ​ശ​ങ്ങ​ളാ​യ കു​ന്ന​യാ​ങ്ക​ട്ട്, ക​വ​റ​ത്ത​റ,നാ​യ​ർ​ത്ത​റ, തു​ട​ങ്ങി​യ ദേ​ശ​ങ്ങ​ളി​ലെ കൂ​റ​ക​ളാ​ണ് വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ​ക്ക് ശേ​ഷം ച​ട​ങ്ങു​ക​ൾ ന​ട​ന്നു.

വ​ട​ക്ക​ഞ്ചേ​രി മ​ന്നം, ഉ​ണ്ണി​യാ​ൽ, മേ​ലാ​ൽ മ​ന്നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ദേ​ശ കാ​ര​ണ​വ​ർ വി.​പി.​ബാ​ല​ൻ നാ​യ​ർ ഭ​ക്ത ജ​ന​ങ്ങ​ളോ​ടും നാ​ട്ടു​കാ​രോ​ടും കൂ​റ നാ​ട്ട​ട്ടെ എ​ന്ന് ചോ​ദി​ച്ചു അ​നു​മ​തി വാ​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണ് കൂ​റ നാ​ട്ടി​യ​ത്. കെ.​പി.​സേ​തു​മാ​ധ​വ​ൻ,എം.​സ​ത്യ​നാ​രാ​യ​ണ​ൻ,എം.​ശ്രീ​കു​മാ​ർ,പി.​ച​ന്ദ്ര​ൻ,പി.​കെ.​ജ​യ​കു​മാ​ർ,എം.​ശി​വ​ദാ​സ്,വി.​രാ​ധാ​കൃ​ഷ്ണ​ൻ,സു​രേ​ഷ്ബാ​ബു, വി.​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് കു​മ്മാ​ട്ടി​യോ​ടെ ക്ഷേ​ത്ര​ത്തി​ൽ തി​രി​ച്ചെ​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്.19​നാ​ണ് വേ​ല മ​ഹോ​ത്സ​വം.