മോ​ഷ​ണം: പ്ര​തി​ക്ക് നാ​ലുവ​ർ​ഷം ക​ഠി​ന ത​ട​വ്
Sunday, March 7, 2021 12:23 AM IST
പാലക്കാട്: മു​ൻ പോലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​നി​ക്കോ​ട് ഗീ​താ നി​വാ​സി​ൽ ശ്രീ​വ​ൽ​സ​ന്‍റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം ചെ​യ്ത കേ​സി​ൽ പ്ര​തി​യ്ക്ക് നാ​ല് വ​ർ​ഷം ക​ഠി​ന ത​ട​വി​ന് പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ജി​നി​മോ​ൾ ശി​ക്ഷ വി​ധി​ച്ചു. കു​ട​ക് വി​രാ​ജ് പേ​ട്ട പാ​ലി പെ​ട്ട അ​ഞ്ചു പേ​ട്ട് എ​സ്റ്റേ​റ്റി​ലെ ര​മേ​ഷ് എ​ന്ന ഉ​ടു​ന്പ് ര​മേ​ഷി​നെ​യാ​ണ് (30) ശി​ക്ഷി​ച്ച​ത്.

2018 ജ​നു​വ​രി ആ​റി​ന് രാ​ത്രി പൂ​ട്ടി​ക്കി​ട​ന്ന വീ​ട് പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കേ​സ്. രാ​ത്രി വീ​ട്ടി​ൽ വെ​ളി​ച്ചം ക​ണ്ട് അ​യ​ൽ​വാ​സി​ക​ളാ​ണ് വി​വ​രം പോ​ലീ​സി​നെ​യും കോ​യ​ന്പ​ത്തൂ​രി​ലാ​യി​രു​ന്ന ശ്രീ​വ​ൽ​സ​നെ​യും അ​റി​യി​ച്ച​ത്. നാ​ട്ടു​കാ​രും പോ​ലീ​സും വീ​ട് വ​ള​ഞ്ഞു​വെ​ങ്കി​ലും പ്ര​തി പി​ൻ​വാ​തി​ലി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​നു​ള്ളി​ൽ മോ​ഷ​ണ വ​സ്തു​ക്ക​ളും പൂ​ട്ടു പൊ​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഇ​രു​ന്പു ലി​വ​ർ, സ്ക്രൂഡ്രൈ​വ​ർ സ​ഹി​തം മു​റി​ക്കു​ള്ളി​ൽ അ​ട​ച്ചി​രി​ക്കു​ന്ന നി​ല​യി​ലാ​ണ് ര​മേ​ഷി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട്ടാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സീ​നി​യ​ർ അ​സി.​പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​പ്രേം​നാ​ഥ് ഹാ​ജ​രാ​യി.