നെ​ല്ലി​യാ​ന്പ​തി​യി​ൽ ക​നത്ത മൂ​ട​ൽ​മ​ഞ്ഞ്; മ​നോ​ഹ​ര കാ​ഴ്ച കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്
Sunday, March 7, 2021 12:24 AM IST
നെ​ല്ലി​യാ​ന്പ​തി: വേ​ന​ലി​ൽ ക​ടു​ത്ത ചൂ​ട് കൂ​ടി​യ​തോ​ടെ നെ​ല്ലി​യാ​ന്പ​തി​യി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ൽ വെ​ള്ളം സ്പ്രി​ങ്ക​ള​റി​ൽ ത​ളി​ച്ചു തു​ട​ങ്ങി. പ​ല​ക​പാ​ണ്ടി, പു​ല​യ​ൻ പാ​റ, ലി​ല്ലി ഡി​വി​ഷ​ൻ തു​ട​ങ്ങി സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളി​ലാ​ണ് സ്പ്രി​ങ്ക​ള​ർ സം​വി​ധാ​ന​ത്തോ​ടെ വെ​ള്ളം ന​ന​ക്കാ​ൻ തു​ട​ങ്ങി​യ​ത്. രാ​ത്രി​യി​ൽ ക​ടു​ത്ത മൂ​ട​ൽ​മ​ഞ്ഞ് ഇ​റ​ങ്ങു​ന്ന​തും വാ​ഹ​ന യാ​ത്ര​ക്കു ത​ട​സ​മാ​കു​ന്ന​താ​യും സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്നു.

കോ​ട​മ​ഞ്ഞ് ഇ​റ​ങ്ങു​ന്ന​ത് കൗ​തു​ക കാ​ഴ്ച​യാ​ണെ​ന്നും അ​തി​ന്‍റെ മ​നോ​ഹാ​രി​ത നേ​രി​ൽ കാ​ണു​ന്ന​തി​നും സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് കൂ​ടി വ​രു​ന്ന​താ​യും നെ​ല്ലി​യാ​ന്പ​തി നി​വാ​സി​ക​ളും ക​ച്ച​വ​ട​ക്കാ​രും പ​റ​യു​ന്നു. ഇ​ത​ര ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യെ​ത്തു​ന്ന​വ​ർ റി​സോ​ർ​ട്ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​തി​നാ​യു​ള്ള സൗ​ക​ര്യം ആ​ഴ്ച​ക​ൾ​ക്കു മു​ന്പേ ബു​ക്കു ചെ​യ്യു​ന്ന പ​തി​വു​ണ്ടെ​ന്നും പ​ല​ക​പാ​ണ്ടി ഗ്രീ​ൻ​ലാ​ന്‍റ് റി​സോ​ർ​ട്ടി​ലെ മാ​ർ​ട്ടി​ൻ പ​റ​ഞ്ഞു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ അ​യ​വു വ​ന്ന​തോ​ടെ പോ​ത്തു​ണ്ടി​യി​ലെ വ​നം വ​കു​പ്പി​ന്‍റെ ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​തി​ന്‍റെ എ​ണ്ണം കൂ​ടി​വ​രു​ന്ന​തും സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കു കൂ​ടി​വ​രു​ന്നു.