മൂലത്തറ ഇടതു ക​നാ​ലു​ക​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു വ്യാപകം
Monday, March 8, 2021 12:32 AM IST
വ​ണ്ടി​ത്താ​വ​ളം: മൂ​ല​ത്ത​റ ഇ​ട​തു ക​നാ​ലി​ലു​ട​നീ​ളം പ്ലാ​സ്റ്റി​ക്ക് മാം​സ മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട ജ​ല​സേ​ച​ന വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.
ക​നാ​ലി​ൽ വെ​ള്ള​മി​റ​ക്കു​ന്ന​തോ​ടെ മാ​ലി​ന്യം വ​യ​ലു​ക​ളി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ കു​ള​ങ്ങ​ളും മ​റ്റു ജ​ല​സം​ഭ​ര​ണി​ക​ളും വ​ര​ണ്ടു തു​ട​ങ്ങി​യ​തോ​ടെ കു​ളി​ക്കു​ന്ന​തി​നും വ​സ്ത്ര ശു​ചീ​ക​ര​ണ​ത്തി​നും നി​ര​വ​ധി പേ​ർ ക​നാ​ൽ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
വാ​ഹ​നം ഇ​ടി​ച്ചു ച​ത്ത തെ​രു​വു​നാ​യ,പൂ​ച്ച,പാ​ന്പ് ഉ​ൾ​പ്പെ​ടെ ജ​ഡാ​വ​ശി​ഷ്ട​ങ്ങ​ൾ ക​നാ​ലി​ലാ​ണ് ത​ള്ളു​ന്ന​ത്. പാ​ട്ടി​കു​ള​ത്ത് ക​നാ​ലി​ൽ സ്ത്രീ ​കു​ളി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ൽ ഒ​ഴു​കി വ​ന്ന പാ​ന്പി​ന്‍റെ ജ​ഡം കാ​ലി​ൽ ചു​റ്റി​യ​ത് ഭീ​തി​ജ​ന​ക​മാ​ക്കി.
ഭ​യ​ന്ന് നി​ല​വി​ളി​ച്ച സ്ത്രീ​യ​ക്ക് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന വൃ​ദ്ധ​യാ​ണ് പാ​ന്പി​ന്‍റെ ജ​ഡ​ത്തെ നീ​ക്കി​യ​ത്. ക​നാ​ലി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞി​രു​ന്ന​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. പൊ​ട്ടി​യ കു​പ്പി​ക​ൾ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പൊ​ട്ടി​യ ക​ണ്ണാ​ടി അ​വ​ശി​ഷ്ട​ങ്ങ​ളും ക​നാ​ലി​ലി​ടു​ന്ന​ത് പ​തി​വാ​ണ്. വ​യ​ലി​ൽ ന​ടീ​ൽ പ​ണി ചെ​യ്യു​ന്ന​തി​നി​ടെ സ്തീ​ക്ക് കു​പ്പി​ച്ചി​ല്ല് കു​ത്തി ക​യ​റി കാ​ലി​ൽ വ​ലി​യ മു​റി​വു​ണ്ടാ​യ സം​ഭ​വം ന​ട​ന്നി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ത്തി​ക്കു​ന്ന​തി​നി​ടെ അ​ധി​ക​മാ​യി ര​ക്തം ഒ​ഴു​കി​യ​തി​നാ​ൽ സ്ത്രീ ​അ​വ​ശ​യാ​വു​ക​യും ചെ​യ്തു. ക​നാ​ൽ​വെ​ള്ള​ത്തി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ൾ ഉ​ൾ​പ്പെ​ടെ വ​യ​ലി​ൽ നി​റ​യു​ന്നു​മു​ണ്ട്.
ക​നാ​ൽ ബ​ണ്ടു​ക​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​തു ത​ട​യാ​ൻ ജ​ല​സേ​ച​ന വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക്കു​ക​യാ​ണ്.