ജി​ല്ല​യി​ൽ വെ​ബ് കാ​സ്റ്റിം​ഗ് ന​ട​ന്ന​തു 1537 ബൂ​ത്തു​ക​ളി​ൽ
Wednesday, April 7, 2021 11:35 PM IST
പാ​ല​ക്കാ​ട് : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 1537 ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് ന​ട​പ്പാ​ക്കി. പ്ര​ശ്ന സാ​ധ്യ​ത, പ്ര​ശ്ന​ബാ​ധി​ത, മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​സാ​ധ്യ​ത ഉ​ള്ള ബൂ​ത്തു​ക​ൾ കൂ​ടാ​തെ പൊ​തു ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ​റ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ജി​ല്ല​യി​ലെ 50 ശ​ത​മാ​നം ബൂ​ത്തു​ക​ൾ വെ​ബ്കാ​സ്റ്റി​ങി​ലൂ​ടെ നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
ജി​ല്ലാ കള​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ആ​ണ് വെ​ബ്കാ​സ്റ്റി​ങ് ന​ട​ത്തി​യ​ത്. ജി​ല്ലാ പി​എ​സ്‌​സി ട​വ​റി​ൽ സ​ജ്ജ​മാ​ക്കി​യ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നാ​ലു ത​ഹ​സി​ൽ​ദാ​ർ​മാ​ർ, 75 റ​വ​ന്യൂ സ്റ്റാ​ഫു​ക​ൾ, 25 ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫു​ക​ൾ ഉ​ൾ​പ്പെ​ടെ വെ​ബ്കാ​സ്റ്റിം​ഗി​ൽ സ​ജീ​വ​മാ​യി​രു​ന്നു. നാ​ല് എ​ൽ​ഇ​ഡി ടി​വി​ക​ൾ, 85 ലാ​പ്ടോ​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് ക​ണ്‍​ട്രോ​ൾ​റൂ​മി​ൽ സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്. ഇ​ത്ര​യും ബൂ​ത്തു​ക​ളി​ൽ മോ​ക്പോ​ൾ ആ​രം​ഭി​ച്ച രാ​വി​ലെ അ​ഞ്ച് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ഇ​വി​എം സീ​ൽ ചെ​യ്യു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
കെഎസ്ഇ​ബി, പി​ഡ​ബ്ല്യു​ഡി, ബി​എ​സ്എ​ൻ​എ​ൽ, ഐ​ടി മി​ഷ​ൻ, അ​ക്ഷ​യ, കെ​ൽ​ട്രോ​ണ്‍, ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വെ​ബ്കാ​സ്റ്റി​ങ്ങി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ലാ കള​ക്ട​ർ, പോ​ലീ​സ് നി​രീ​ക്ഷ​ക​ൻ, പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ൻ എ​ന്നി​വ​ർ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.