ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ എ​ഴു​തു​ന്ന​തു 38,985 വി​ദ്യാ​ർ​ഥിക​ൾ
Wednesday, April 7, 2021 11:35 PM IST
പാ​ല​ക്കാ​ട് : ഇ​ന്നു​മു​ത​ൽ ഈ​മാ​സം 29 വ​രെ ന​ട​ക്കു​ന്ന എ​സ്.​എ​സ്. എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 196 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് 38, 985 വി​ദ്യാ​ർ​ത്ഥി​ക​ൾ.

ഇ​തി​ൽ 19,997 ആ​ണ്‍​കു​ട്ടി​ക​ളും 18,988 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. കൂ​ടാ​തെ 323 ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളും 13 സ്പെ​ഷ്യ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളും പ​രീ​ക്ഷ​യെ​ഴു​തു​ന്നു​ണ്ട്.

പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ആ​കെ 17,689 വി​ദ്യാ​ർ​ത്ഥി​ക​ളും ഒ​റ്റ​പ്പാ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 12,428 വി​ദ്യാ​ർ​ത്ഥി​ക​ളും മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 8,868 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് പാ​ല​ക്കാ​ട് മോ​യ​ൻ​സ് മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ്(904 വി​ദ്യാ​ർ​ത്ഥി​ക​ൾ).

കു​റ​വ് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് ഷൊ​ർ​ണൂ​ർ ഗ​ണേ​ഷ് ഗി​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ (13 കു​ട്ടി​ക​ൾ).

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. വി​ദ്യാ​ർ​ത്ഥി​ക​ൾ കൃ​ത്യ​മാ​യി മാ​സ്ക് ധ​രി​ച്ചി​ട്ടു​ണ്ടെ​ന്നും സാ​നി​റ്റൈ​സ​റും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്കു​ന്നു​ണ്ട​ന്നും ഉ​റ​പ്പു​വ​രു​ത്തി​യാ​വും പ​രീ​ക്ഷ ന​ട​ത്തു​ക. മു​ഴു​വ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​യും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.