പൊടിശല്യം രൂക്ഷം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ലെ മ​ണ്ണുനീക്കുന്ന ലോറികൾ തടഞ്ഞു നാട്ടുകാർ
Wednesday, April 7, 2021 11:35 PM IST
മം​ഗ​ലം​ഡാം: പൊ​ടി​ശ​ല്യ​ത്തെ തു​ട​ർ​ന്ന് മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നും മ​ണ്ണ് കൊ​ണ്ട് പോ​യി​രു​ന്ന ലോ​റി​ക​ൾ ഇ​ന്നലെ രാ​വി​ലെ നാ​ട്ടു​കാർ ത​ട​ഞ്ഞു.
ഇ​തേ തു​ട​ർ​ന്ന് ഏ​താ​നും മ​ണി​ക്കൂ​ർ മ​ണ്ണ് നീ​ക്കം ത​ട​സ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​മെ​ന്ന ഉ​റ​പ്പി​ൽ പ​ത്ത് മ​ണി​യോ​ടെ ലോ​റി​ക​ൾ ഓ​ടിത്തുട​ങ്ങി. പൊ​ൻ​ക​ണ്ടം റോ​ഡി​ൽ കു​ന്ന​ത്ത് ഗെ​യ്റ്റ് മു​ത​ൽ മം​ഗ​ലം​ഡാം ടൗ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് പൊ​ടി​യി​ൽ മു​ങ്ങു​ന്ന​ത്.
കൃ​ത്യ​മാ​യ സ​മ​യ വ്യ​ത്യാ​സ​ത്തി​ൽ റോ​ഡ് ന​ന​ക്കാ​നും ഓ​വ​ർ ലോ​ഡ് ഒ​ഴി​വാ​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ ഗ്രീ​ൻ നെ​റ്റ് പോ​ലെ​യു​ള്ള ആ​വ​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ത​ക​ർ​ന്ന് കി​ട​ക്കു​ന്ന റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​ നൂ​റോ​ളം വ​ലി​യ ടോ​റ​സു​ക​ളി​ലാ​ണ് റി​സ​ർ​വോ​യ​റി​ൽ നി​ന്നു​ള്ള മ​ണ്ണ് തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി പോ​കു​ന്ന​ത്. ലോ​റി​യി​ൽ നി​ന്നും മ​ണ്ണ് വീ​ണും ട​യ​റു​ക​ളി​ൽ പ​റ്റി​പി​ടി​ച്ച മ​ണ്ണ് റോ​ഡി​ൽ പ​ര​ന്നും ടാ​ർ കാ​ണാ​ത്ത വി​ധ​മാ​ണ് മ​ണ്ണ് നി​റ​യു​ന്ന​ത്. പൊ​ടി പൊ​ങ്ങാ​തി​രി​ക്കാ​ൻ വെ​ള്ളം ന​ന​ക്കു​ന്പോ​ൾ ചെ​ളി​യാ​യി പി​ന്നീ​ട് വെ​യി​ല​ടി​ച്ച് പൊ​ടി കൂ​ടു​ന്ന സ്ഥി​തി​യു​മു​ണ്ട്. ജ​ല​ക്ഷാ​മ​മു​ള്ള​തി​നാ​ൽ ന​ന​ക്കാ​ൻ എ​ടു​ക്കു​ന്ന വെ​ള്ളം ഡാ​മി​ലെ ത​ന്നെ ക​ല​ക്ക് വെ​ള്ള​മാ​ണ്. ഈ ​ചെ​ളി​വെ​ള്ളം ഇ​ട​ക്കി​ടെ റോ​ഡി​ൽ ഒ​ഴു​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ൾ പൊ​ടി നി​റ​യു​ന്ന സ്ഥി​തി​യാ​ണെ​ന്ന് നാ​ട്ടു​കാർ പ​റ​ഞ്ഞു.
റോ​ഡി​നി​രു​വ​ശ​ത്തെ വീ​ട്ടു​ക്കാ​രും ക​ച്ച​വ​ട​ക്കാ​രു​മെ​ല്ലാം പൊ​ടി​യു​ടെ ദു​രി​ത​ത്തി​ലാ​ണി​പ്പോ​ൾ. ഡാ​മി​ൽ നി​ന്നും മ​ണ്ണ് നീ​ക്കാ​ൻ മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്.
സം​സ്ഥാ​ന​ത്ത് ത​ന്നെ ഇ​ത് ആ​ദ്യ​മാ​യാ​ണ് ഡാ​മി​ൽ നി​ന്നും മ​ണ്ണ് നീ​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്.
ഡാ​മി​ലെ ജ​ല​സം​ഭ​ര​ണം കൂ​ട്ട​ണ​മെ​ന്ന​ത് കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണെ​ന്നും അ​തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ​യു​ള്ള മ​ണ്ണ് നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് ത​ങ്ങ​ൾ സം​ഘ​ടി​ച്ച​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.