പോരാട്ടവീര്യം തളരാതെ തെരഞ്ഞെടുപ്പിനു ശേഷവും മുന്നണി പോരാളികൾ
Wednesday, April 7, 2021 11:35 PM IST
വ​ട​ക്ക​ഞ്ചേ​രി: പൊ​രി​വെ​യി​ലി​ൽ വി​ശ്ര​മ​മി​ല്ലാ​തെ പ്ര​ചാ​ര​ണ ഓ​ട്ടം ന​ട​ത്തി​യ​തി​ന്‍റെ അ​വ​ശ​ത​ക​ളി​ലാ​ണ് പ​ല സ്ഥാ​നാ​ർ​ത്ഥി​ക​ളും. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞും പ​തി​വു പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇ​ന്ന​ലേ​യും സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് ക​ർ​മ്മ​നി​ര​ത​രാ​യി​രു​ന്ന​വ​രും കു​റ​വ​ല്ല.
ത​രൂ​രി​ലെ യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ത്ഥി കെ.​എ.​ഷീ​ബ ഇ​ന്ന​ലെ ത​ത്ത​മം​ഗ​ല​ത്തെ വീ​ട്ടി​ൽ പൂ​ർ​ണ്ണ​മാ​യും വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ര​തീ​ഷും മ​ക്ക​ളും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളു​മെ​ല്ലാം ഒ​ത്തു​കൂ​ടി സ​മ​യം ചെ​ല​വ​ഴി​ച്ചു.
ഒ​രു മാ​സ​ത്തെ ഓ​ട്ട​ത്തി​നി​ടെ മ​ക്ക​ളെ താ​ലോ​ലി​ക്കാ​ൻ പോ​ലും സ​മ​യം കി​ട്ടി​യി​രു​ന്നി​ല്ല. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ് രാ​ത്രി ഏ​റെ വൈ​കി​യാ​ണ് വീ​ട്ടി​ൽ എ​ത്തു​ക. അ​പ്പോ​ഴേ​ക്കും മ​ക്ക​ൾ ഉ​റ​ങ്ങി​യി​ട്ടു​ണ്ടാ​കും.
അ​തി​രാ​വി​ലെ വീ​ണ്ടും മ​ണ്ഡ​ല​ത്തി​ലെ​ത്ത​ണം. ക​ന​ത്ത ചൂ​ടും അ​സ്വ​സ്ഥ​ത​ക​ളും വ​ല്ലാ​തെ അ​ല​ട്ടി​യി​രു​ന്നു.​ഓ​പ്പ​ണ്‍ ജീ​പ്പി​ലാ​യി​രു​ന്നു പ​ല​പ്പോ​ഴും പ്ര​ച​ര​ണം.
എ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ കോ​വി​ഡ് കാ​ല​ത്തും പി​ടി​ച്ചു നി​ൽ​ക്കാ​നാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഷീ​ബ.
മ​ക​ൻ ഏ​ഴ് വ​യ​സു​ക്കാ​ര​ൻ ആ​ദ​ർ​ശും മ​ക​ൾ അ​ഞ്ചു് വ​യ​സു​ക്കാ​രി ആ​ൻ​വി​യും ഇ​ന്ന​ലെ അ​മ്മ​ക്കൊ​പ്പം ത​ന്നെ​യാ​യി​രു​ന്നു. ക​ളി​ക​ളെ​ല്ലാം മാ​റ്റി വെ​ച്ച് അ​മ്മ​യു​ടെ മ​ടി​യി​ൽ ത​ന്നെ​യാ​യി​രു​ന്നു ഇ​രു​വ​രും.
2014 ലെ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷീ​ബ ആ​ല​ത്തൂ​രി​ലെ യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി പ്ര​ച​ര​ണ രം​ഗ​ത്ത് വ​രു​ന്പോ​ൾ കൈ ​കു​ഞ്ഞാ​യി​രു​ന്ന മ​ക​ൻ ആ​ദ​ർ​ശു​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് ആ​ദ​ർ​ശും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്നു.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്ത് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ഗു​ണം ചെ​യ്ത​താ​യി ഷീ​ബ പ​റ​ഞ്ഞു. ഇ​ക്കു​റി വി​ജ​യ സാ​ധ്യ​ത കാ​ണു​ന്നു​ണ്ട്.
കൂ​ടു​ത​ൽ വി​ശ​ക​ല​ന​ങ്ങ​ൾ ല​ഭി​ച്ചു വ​രു​ന്ന​തേ​യു​ള്ളു. വോ​ട്ട​ർ·ാ​രു​ടെ സ​മീ​പ​ന​വും അ​വ​രു​ടെ സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളും യു ​ഡി എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​വും ഒ​രു പോ​സ​റ്റീ​വ് ചി​ന്ത ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട് അ​വ​ർ പ​റ​ഞ്ഞു.
എ​ന്നാ​ൽ ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലെ എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ത്ഥി സി​റ്റിം​ഗ് എം ​എ​ൽ എ ​കൂ​ടി​യാ​യ കെ. ​ഡി. പ്ര​സേ​ന​ന് ഇ​ന്ന​ലെ​യും സേ​വ​ന​ത്തി​ന്‍റെ സാ​ധാ​ര​ണ ദി​വ​സം പോ​ലെ ത​ന്നെ​യാ​യി​രു​ന്നു.
​രാ​വി​ലെ മ​ര​ണ വീ​ടു​ക​ളി​ൽ പോ​യി പി​ന്നെ ഓ​ഫീ​സി​ലെ​ത്തി. ജ​ന​ങ്ങ​ളു​ടെ വി​വി​ധ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കു​ക​ളി​ൽ മു​ട​ങ്ങി കി​ട​ന്നി​രു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ തീ​ർ​പ്പു​ണ്ടാ​ക്കു​ന്ന​തി​നു​ള്ള തി​ര​ക്കു​ക​ളി​ലാ​യി​രു​ന്നു കെ. ​ഡി. പ്ര​സേ​ന​ൻ. യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ത്ഥി പാ​ള​യം പ്ര​ദീ​പി​നും ഇ​ന്ന​ലെ പ്ര​ത്യേ​കി​ച്ച് വി​ശ്ര​മ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല.
രാ​വി​ലെ ത​ന്നെ മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ക​റ​ങ്ങി പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ ക​ണ്ട് സ​ഹ​ക​ര​ണ​ത്തി​നും സ്നേ​ഹ​ത്തി​നും ന​ന്ദി പ്ര​കാ​ശി​പ്പി​ക്കാ​നു​ള്ള തി​ര​ക്കു​ക​ളി​ലാ​യി​രു​ന്നു.
ക​ഴി​ഞ്ഞ കു​റെ കാ​ല​ങ്ങ​ളാ​യി സാ​മൂ​ഹ്യ​രാ​ഷ്ട്രി​യ രം​ഗ​ത്ത് വി​ശ്ര​മ​മി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രി​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ നോ​ക്കാ​തെ​യാ​ണ് ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും കു​ടും​ബ​ത്തി​ന്‍റെ പ​രി​പൂ​ർ​ണ്ണ പി​ന്തു​ണ അ​തി​നു​ള്ള ക​രു​ത്താ​ണെ​ന്നും പാ​ള​യം പ്ര​ദീ​പ് പ​റ​ഞ്ഞു.
പ്ര​ചാ​ര​ണ തി​ര​ക്കു​ക​ൾ​ക്കി​ടെ മി​സ്‌​സാ​ക്കി​യ ഫോ​ണ്‍​കോ​ളു​ക​ളി​ൽ തി​രി​ച്ച് വി​ളി​ച്ച് ചെ​റി​യ ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും ബ​ന്ധ​ങ്ങ​ൾ വി​ള​ക്കി​ചേ​ർ​ക്കു​ന്ന തി​ര​ക്കു​ക​ളി​ലാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ എ​ൻ ഡി ​എ സ്ഥാ​നാ​ർ​ത്ഥി പ്ര​ശാ​ന്ത് ശി​വ​ൻ.​
ജിം​വ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ങ്ങ​ളും ന​ട​ത്തി. വീ​ട്ടു​കാ​ർ​ക്കും മ​ക​നു​മൊ​പ്പം ഏ​റെ നേ​രം ചെ​ല​വ​ഴി​ച്ചു. വൈ​കീ​ട്ട് പാ​ർ​ട്ടി മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു.