വ​ട​ക്ക​ഞ്ചേ​രി​യി​ലെ മേ​ൽ​പ്പാ​ലം വീ​ണ്ടും തു​റ​ന്നു
Friday, April 9, 2021 12:39 AM IST
വ​ട​ക്ക​ഞ്ചേ​രി:​ദേ​ശീ​യ​പാ​ത വ​ട​ക്ക​ഞ്ചേ​രി​യി​ലെ മേ​ൽ​പ്പാ​ലം താ​ല്ക്കാ​ലി​ക അ​റ്റ​കു​റ്റ​പ​ണി​ക​ളും അ​വി​ടെ​വി​ടെ​യാ​യി വെ​ള്ള ലൈ​നും വ​ര​ച്ച് വീ​ണ്ടും തു​റ​ന്നു.

ഒ​രു കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന മേ​ൽ​പാ​ല​ത്തി​ൽ പ​കു​തി ദൂ​ര​ത്തി​ൽ മാ​ത്ര​മെ മൂ​ന്ന് വ​രി പാ​ത തി​രി​ക്കു​ന്ന വെ​ള്ള ലൈ​ൻ ഇ​ട്ടി​ട്ടു​ള്ളു. മേ​ൽ​പ്പാ​ല​ത്തി​ൽ വെ​ളി​ച്ച സം​വി​ധാ​നം ഇ​നി​യും ഒ​രു​ക്കി​യി​ട്ടി​ല്ല.

പാ​ല​ത്തി​ൽ ര​ണ്ടാ​ഴ്ച​യി​ലേ​റെ കാ​ലം പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്‌​സ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ വ​ലി​യ അ​ണ്ട​ർ പാ​സി​നു മു​ക​ളി​ൽ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ റി​പ്പ​യ​ർ ചെ​യ്യു​ന്ന പ​ണി​ക​ൾ​ക്കാ​യാ​ണ് മേ​ൽ​പ്പാ​ത അ​ട​ച്ച​ത്. ഇ​ത് ശ​രി​യാ​ക്കി​യാ​ണ് ഇ​പ്പോ​ൾ പാാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​മു​ള്ള ലൈ​ൻ തു​റ​ന്നി​ട്ടു​ള്ള​ത്.​

തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള​ള ലൈ​ൻ നേ​ര​ത്തെ തു​റ​ന്നു കൊ​ടു​ത്തി​രു​ന്നു.

ഹെ​വി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ഭീ​മു​ക​ൾ​ക്കി​ട​ക്കു​ള്ള അ​ക​ലം കൂ​ടി വ​രു​ന്ന​താ​ണ് ഇ​വി​ടെ പ്ര​ശ്ന​മാ​യി​രു​ന്ന​ത്. ര​ണ്ട​ടി​യോ​ളം വീ​തി​യി​ലാ​ണ് വി​ട​വ് ഉ​ണ്ടാ​യ​ത്.​ ഇ​രു​ന്പ് ഗ്രി​ല്ലു​ക​ളും സ്റ്റീ​ൽ പാ​ളി​ക​ളും ഉ​റ​പ്പി​ച്ച് ടാ​റിം​ഗ് പ​ണി​ക​ൾ ന​ട​ത്തി​യാ​ണ് ഇ​പ്പോ​ൾ വാ​ഹ​നം പോ​കാ​വു​ന്ന സ്ഥി​തി​യി​ലാ​ക്കി​യി​ട്ടു​ള്ള​ള​ത്.